Saturday, May 18, 2024
HomeIndiaകര്‍ണാടകയിലെ സ്കൂളുകളിലും സവര്‍ക്കറുടെ ഛായാചിത്രം; തീരുമാനവുമായി ബി.ജെ.പി

കര്‍ണാടകയിലെ സ്കൂളുകളിലും സവര്‍ക്കറുടെ ഛായാചിത്രം; തീരുമാനവുമായി ബി.ജെ.പി

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ വി.ഡി. സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ചതിനു പിന്നാലെ മറ്റൊരു തീരുമാനവുമായി ബി.ജെ.പി സര്‍ക്കാര്‍.

സംസ്ഥാനത്തെ സ്കൂളുകളിലും സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സാംസ്കാരിക-ഊര്‍ജ മന്ത്രി വി. സുനില്‍ കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. വിധ്വാന്‍ സഭയില്‍ മഹാത്മ ഗാന്ധി അടക്കമുള്ള ആറ് സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പമാണ് സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ചത്.

ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലാണ് ഛായാചിത്രം അനാഛാദനം ചെയ്തത്. സവര്‍ക്കറെ സ്വാതന്ത്ര്യ സമരസേനാനിയെന്നാണ് ബി.ജെ.പി വിശേഷിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular