Friday, May 3, 2024
HomeIndia'ഭാഷ നശിച്ചാല്‍ വംശവും നശിക്കും, ഏതെങ്കിലുമൊരു ഭാഷയെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കില്ല'; എം. കെ സ്റ്റാലിന്‍

‘ഭാഷ നശിച്ചാല്‍ വംശവും നശിക്കും, ഏതെങ്കിലുമൊരു ഭാഷയെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കില്ല’; എം. കെ സ്റ്റാലിന്‍

ചെന്നൈ: ഭാഷ ഒരു വംശത്തിന്റെ രക്തപ്രവാഹമാണെന്നും അത് നശിപ്പിച്ചാല്‍ വംശവും ഇല്ലാതാകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.

തമിഴ് ഭാഷയോട് കാണിക്കുന്ന അവഗണയെ പരാമര്‍ശിച്ചായിരുന്നു സ്റ്റാലിന്റെ പ്രതികരണം. പ്രശസ്ത തമിഴ് ഇസൈ സംഘത്തിന്റെ 80-ാമത് വാര്‍ഷിക തമിഴ് സംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1943 ല്‍ രാജാ സര്‍ അണ്ണാമലൈ ചെട്ടിയാര്‍ സ്ഥാപിച്ചതാണ് തമിഴ് ഇസൈ സംഘം.

തമിഴ് ഭാഷയെ അവഗണിക്കുകയാണെന്നും തമിഴ് പാട്ടുകള്‍ പാടുന്നത് ചിലര്‍ വിലക്കുന്നതായും സ്റ്റാലിന്‍ പറഞ്ഞു. ‘നൂറ്റാണ്ടുകളായി നിരവധി സാംസ്‌കാരിക അധിനിവേശങ്ങള്‍ തമിഴ്‌നാട് നേരിട്ടിട്ടുണ്ട്. വൈദേശിക അധിനിവേശത്താല്‍ തമിഴ്നാട് ഒരുപാട് ദുരിതങ്ങള്‍ അനുഭവിച്ചു. ഈ നാടിന്റെ പല അവകാശങ്ങളും നഷ്ടപ്പെടുകയും ചെയ്തു. തമിഴരെ പ്രബല വര്‍ഗം അവഗണിച്ചു. അന്യഭാഷ സംസാരിക്കുന്നവരുടെ നിര്‍ദേശത്താല്‍ തമിഴ് അവഗണിക്കപ്പെട്ടെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. തമിഴിനേക്കാള്‍ പ്രാധാന്യം മറ്റൊരു ഭാഷക്ക് നല്‍കില്ലെന്ന് പറയുന്നത് മറ്റു ഭാഷകളോടുള്ള വെറുപ്പിനെയല്ല സൂചിപ്പിക്കുന്നത്. ഏതൊരു ഭാഷയും അതിന്റെ വംശത്തിന്റെ രക്തത്തിലലിഞ്ഞതാണ്.’ ആ ഭാഷ ഇല്ലാതായാല്‍ ആ വംശവും നശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന്സ്റ്റാലിന്‍ ആവര്‍ത്തിച്ചു. ഒരാള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ എത്രഭാഷകള്‍ വേണമെങ്കിലും അദ്ദേഹത്തിന് പഠിക്കാം. പക്ഷേ ഏതെങ്കിലുമൊന്നിനെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ തന്റെ സംസ്ഥാനം അത് അംഗീകരിക്കില്ലെന്നും അതാണ് ഞങ്ങളുടെ ഭാഷാ നയമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി വ്യക്തമാക്കി.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular