Saturday, May 18, 2024
HomeIndiaചൈന ഉയർത്തുന്ന കോവിഡ് ഭീതിയിൽ ഇന്ത്യ നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടുവന്നു

ചൈന ഉയർത്തുന്ന കോവിഡ് ഭീതിയിൽ ഇന്ത്യ നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടുവന്നു

ഇന്ത്യ മുഖാവരണങ്ങളിലേക്കു മടങ്ങി. ചൈനയിൽ കത്തിപ്പടർന്നു ഭീതിയാവുന്ന കോവിഡ് വകഭേദം  ഇന്ത്യയിലും കണ്ടെത്തിയതിനെ തുടർന്ന് വിദേശത്തതു നിന്നു വിമാനങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് ആർ ടി-പി സി ആർ പരിശോധനയും ഏർപ്പെടുത്തി.

ഉച്ചതിരിഞ്ഞു ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരുന്നുണ്ട്. അദ്ദേഹവും മന്ത്രിമാരും ധരിച്ചാണ് മാസ്‌ക്  പാർലമെന്റിൽ എത്തിയത്.

ചൈനയിൽ നിന്നുള്ള വിമാനങ്ങൾ നിരോധിക്കാൻ ഉദ്ദേശമില്ലെന്ന് ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ലോക് സഭയിൽ പറഞ്ഞു. ചൈനയിൽ നിന്നു ഇന്ത്യയിലേക്കു നേരിട്ട് വിമാനം ഇല്ല. തിരിച്ചുമില്ല.

രാജ്യാന്തര വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാരിൽ രണ്ടു ശതമാനം പേരെയാണ് ഇപ്പോൾ പരിശോധിക്കുന്നത്.

ജനങ്ങൾ മാസ്ക് ധരിച്ചും സാനിട്ടൈസർ ഉപയോഗിച്ചും സുരക്ഷ ഉറപ്പാക്കണം. സാമൂഹ്യ അകലവും  പാലിക്കണം. ഉത്സവകാലമായതിനാൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

സംസ്ഥാനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നു മാണ്ഡവ്യ പറഞ്ഞു. ഭീതിക്ക്‌ കാര്യമില്ലെന്നു വിദഗ്ദർ പറയുന്നു, പക്ഷെ കരുതൽ ആവശ്യമാണ്.

ചൈനയിൽ കോവിഡ് 19  കുതിച്ചുയരാൻ കാരണമായ ബി എഫ്7 വകഭേദം ഇന്ത്യയിലും കണ്ടെത്തിയതോടെയാണ് ജാഗ്രതയ്ക്കു കേന്ദ്രം നിർദേശിച്ചത്. ഒമൈക്രോണിന്റെ വകഭേദമായ ബി എ5 ന്റെ ഉപവകഭേദമാണ്‌ ഇത്. യുഎസ്, യുകെ, ബെൽജിയം, ജർമ്മനി, ഫ്രാൻസ്, ജപ്പാൻ എന്നിങ്ങനെ പല രാജ്യങ്ങളിലും ഇതു കണ്ടെത്തിയിട്ടുണ്ട്‌.

ചൈനയിൽ ഉയർന്ന തോതിൽ 

ചൈനീസ് തലസ്ഥാനമായ ബെയ്‌ജിങ്ങിൽ പകുതിയിലേറെ ആളുകൾക്ക് ഇപ്പോൾ കോവിഡ് ബാധിച്ചിട്ടുണ്ടെന്നു മാധ്യമങ്ങൾ പറയുന്നു. ചിലേടത്തു 70 ശതമാനത്തിനു മേലെയുണ്ട്. ‘നിക്കി ഏഷ്യ’ പറയുന്നത് ഗ്രെയ്റ്റർ ബെയ്‌ജിങ്ങിലെ സംസ്കരണ കേന്ദ്രങ്ങളിൽ മൃതദേഹങ്ങൾ കാത്തു കിടക്കുന്നു എന്നാണ്. “കാര്യങ്ങൾ ഗുരുതരമാണ്.”

പ്രായം ചെന്നവർക്കാണ് ഏറ്റവും വലിയ അപകടം. സ്കൂളുകളിൽ നിന്നാണ് പ്രധാനമായും വൈറസ് വ്യാപിച്ചത്. ചില കമ്പനികളിൽ പകുതിയിലേറെ ആളുകൾ രോഗബാധിതരായി.

ചൈനയിലെ ആശുപത്രികൾ നിറഞ്ഞു തുടങ്ങിയെന്നു ലോകാരോഗ്യ സംഘടന പറഞ്ഞു. ആരോഗ്യ സംവിധാനത്തിനു ഭാരമേറി. ഉയർന്ന പണിയുള്ള രോഗികൾ പോലും ആറ് മണിക്കൂർ വരെ കാത്തു നിന്നാണ് ഡോക്ടറെ കാണുന്നത്.

ജപ്പാനിൽ എട്ടാം തരംഗം

ജപ്പാനിൽ എട്ടാം തരംഗമാണ്. പ്രതിദിന കേസുകൾ രണ്ടു ലക്ഷം കവിഞ്ഞു. തിങ്കളഴ്ച 206,943 പുതിയ രോഗികളെ കണ്ടെത്തി.

ടോക്യോയിൽ ഒരാഴ്ചയ്ക്കിടയിൽ കേസുകൾ  രണ്ടായിരത്തിൽ നിന്ന് 20,000 ആയി വർധിച്ചു. അത് ബുധനാഴ്ചയും വ്യാഴാഴ്ച്ചയും ആവർത്തിച്ചു.

India brings back Covid protocol amid China scare

പി പി മാത്യു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular