Monday, May 20, 2024
HomeUSAമരം കോച്ചുന്ന തണുപ്പിൽ മൂന്നു ബസ് നിറയെ അഭയാർഥികളെ ടെക്സസ് കമല ഹാരിസിന്റെ വീടിനടുത്തു...

മരം കോച്ചുന്ന തണുപ്പിൽ മൂന്നു ബസ് നിറയെ അഭയാർഥികളെ ടെക്സസ് കമല ഹാരിസിന്റെ വീടിനടുത്തു തെരുവിൽ ഇറക്കി വിട്ടു

ടെക്സസിൽ നിന്നു മൂന്നു ബസ് നിറയെ അനധികൃത കുടിയേറ്റക്കാരെ ക്രിസ്തുമസിനു തലേന്നു ഡി സിയിൽ  വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വസതിക്കടുത്തു ഇറക്കി വിട്ടു. ഞായറാഴ്ച ന്യു യോർക്കിൽ എത്തിക്കാനിരുന്ന ഏതാണ്ട് 130 സ്ത്രീകളെയും കുട്ടികളെയും പരുഷന്മാരെയുമാണ് നേവൽ ഒബ്സെർവേറ്ററിക്കു സമീപം കൊടും തണുപ്പിൽ ഇറക്കി വിട്ടത്.

സന്നദ്ധസേവകർ കമ്പിളി പുതപ്പുകളുമായി അവരുടെ  സഹായത്തിനു എത്തി. സമീപത്തെ പള്ളിയിൽ അവർക്കു താമസസൗകര്യവും ഭക്ഷണവും നൽകി.

മുന്നറിപ്പുണ്ടായിരുന്നില്ലെന്നു സാമു ഫസ്റ്റ് റെസ്പോൺസ്‌ മാനേജിങ് ഡയറക്ടർ താത്യാന ലബോർഡ് പറഞ്ഞു. ഞായറാഴ്ച ന്യു യോർക്കിൽ എത്താനിരുന്ന ബസുകൾ പെട്ടെന്നു വഴി തിരിച്ചു ശനിയാഴ്ച ഡി സിയിൽ എത്തുകയായിരുന്നു.

കൊടുംകാറ്റും കനത്ത മഞ്ഞുമുള്ള നേരത്തു അഭയാർഥികളെ ഇങ്ങിനെ തെരുവിൽ കൊണ്ട് വന്നു തള്ളിയത് അത്യധികം ക്രൂരവും അപകടകരവും ലജ്ജാകരവുമായ നാടകമാണെന്നു വൈറ്റ് ഹൗസ് വക്താവ് അബ്ദുള്ള ഹസൻ പറഞ്ഞു. “യഥാർത്ഥ പരിഹാരത്തിന് ഏതു പാർട്ടിയുടെ കൂടെയും സഹകരിക്കാൻ തയാറാണെന്നു പ്രസിഡന്റ് ബൈഡൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അധികാരമേറ്റ അതേ  ദിവസം പ്രസിഡന്റ് കോൺഗ്രസിനയച്ച നിയമനിർമാണം കുടിയേറ്റ പ്രശ്നത്തിനും അതിർത്തി സുരക്ഷയ്ക്കും സമഗ്രമായ പരിഹാരം ഉൾക്കൊള്ളുന്നതാണ്. അതു മാറ്റി വച്ചവർ കളിക്കുന്ന ഈ രാഷ്ട്രീയ നാടകം മനുഷ്യ ജീവ അപകടത്തിലാക്കുന്നതാണ്.”

ടെക്സസിൽ നിന്നു കഠിന കാലാവസ്ഥയിൽ രണ്ടു ദിവസം യാത്ര ചെയ്താണ് മധ്യ-ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് അഭയാർഥികൾ തലസ്ഥാനത്തു എത്തിയത്. തലസ്ഥാനത്തെ ഏറ്റവും തണുത്ത ഡിസംബർ 24 ആയിരുന്നു ഈ വർഷമെന്നു ‘വാഷിംങ്ങ്ടൺ പോസ്റ്റ്’ പറയുന്നു.

ആരാണ് ഇവരെ അയച്ചതെന്നു വ്യക്തമല്ല.  അഭയാർഥികളെ രാഷ്ട്രീയ ആയുധമാക്കി ഇങ്ങിനെ അയച്ചിരുന്ന ടെക്സസ് ഗവർണർ ഗ്രെഗ് എയ്ബട്ട് ഇപ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു പ്രതികരിക്കുന്നില്ല. സെപ്റ്റംബറിൽ അദ്ദേഹം രണ്ടു ബസ് നിറയെ അഭയാർഥികളെ ഹാരിസിന്റെ വീടിനു മുന്നിലേക്ക് അയച്ചിരുന്നു.

ഡിസംബർ 21 നു അവസാനിക്കേണ്ടിയിരുന്ന ടൈറ്റിൽ 24 നിയമം അനന്തമായി നേടണം എന്ന ആവശ്യം  ഉന്നയിച്ചു കോടതിയിൽ പോയ സംസ്ഥാനങ്ങളിൽ ഒന്നാണ് ടെക്സസ്. കോവിഡ് മഹാമാരി രൂക്ഷമായപ്പോൾ പുറത്തു നിന്നുള്ളവർ അതിർത്തി കടന്നു വരാതിരിക്കാൻ ഏർപ്പെടുത്തിയ ചട്ടത്തിനു ഇപ്പോൾ പ്രസക്തിയില്ല എന്നാണ് ബൈഡൻ ഭരണകൂടത്തിന്റെ നിലപാട്.

സുപ്രീം കോടതി 19 റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളുടെ ഹർജി പരിഗണിക്കുന്നതിനാൽ ടൈറ്റിൽ 42 റദ്ദായിട്ടില്ല. ടെക്സസ് കുടിയേറ്റക്കാരുടെ പ്രളയം മൂലം കടുത്ത പ്രതിസന്ധിയിലാണെന്നും അതിനു കാരണക്കാരൻ ബൈഡൻ ആണെന്നും ചൂണ്ടിക്കാട്ടി എയ്ബട്ട് കഴിഞ്ഞയാഴ്ച പ്രസിഡന്റിന് എഴുതിയിരുന്നു.

Texas dumps three busloads of immigrants near Veep residence

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular