Thursday, May 9, 2024
HomeIndiaഇന്ത്യൻ ബഹിരാകാശ ശാസ്ത്ര ഒളിമ്പ്യാഡിന് തൃശൂർ വിദ്യ എഞ്ചിനീയർ കോളേജ് വേദിയാകുന്നു.

ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര ഒളിമ്പ്യാഡിന് തൃശൂർ വിദ്യ എഞ്ചിനീയർ കോളേജ് വേദിയാകുന്നു.

അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനമായ എഡ്യു മിത്ര സംഘടിപ്പിക്കുന്ന ഇന്ത്യൻ ബഹിരാകാശശാസ്ത്ര ഒളിമ്പ്യാഡ് 27.12.2022 ന് തൃശൂർ വിദ്യ എഞ്ചിനീയർ കോളേജിൽ  തിരിതെളിയും. 27, 28, 29 തീയതികളിലായി നടക്കുന്ന സഹവാസ ക്യാമ്പിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 5 മുതൽ +2 വരെ പഠിക്കുന്ന 150  കുട്ടികൾ ബഹിരാകാശ ശാസ്ത്ര ശിൽപ്പശാലയിൽ പങ്കെടുക്കും. ഒളിമ്പ്യാഡിൽ രണ്ടു ബഹിരാകാശ ശാസ്ത്ര പരീക്ഷകളും പത്തോളം സെമിറാനുകളും കുട്ടികളുടെ ” ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ  ഭാവി” എന്ന വിഷയത്തത്തിൽ പേപ്പർ പ്രസന്റേഷനും  നടക്കും.

ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ ആയി ന്യൂട്ടോണിയൻ മിററർ ടെലിസ്കോപ്പ് സമ്മാനമായി നൽകും.മൂന്ന് ദിവസങ്ങളായി നടക്കുന്ന സഹവാസ ക്യാമ്പ് 29 ന് വൈകീട്ട് സമാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular