Sunday, May 19, 2024
HomeIndiaരാജസ്ഥാനിലെ എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കറുടേത് നിഷ്‌ക്രിയ നിലപാട്; പൊതുതാത്പര്യ ഹര്‍ജിയില്‍ നടപടിക്ക് സാധ്യത; കൂട്ടരാജി പിന്‍വലിക്കും

രാജസ്ഥാനിലെ എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കറുടേത് നിഷ്‌ക്രിയ നിലപാട്; പൊതുതാത്പര്യ ഹര്‍ജിയില്‍ നടപടിക്ക് സാധ്യത; കൂട്ടരാജി പിന്‍വലിക്കും

ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച്‌ കൂട്ടരാജി സമര്‍പ്പിച്ച കോണ്‍ഗ്രസ് എംഎ‍ല്‍എമാര്‍ രാജി പിന്‍വലിക്കുന്നു. കൂട്ടരാജിക്കെതിരെ ഉണ്ടാകാനിടയുള്ള കോടതി നടപടികള്‍ ഒഴിവാക്കാനാണ് രാജി പിന്‍വലിക്കുന്നത്.

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് പിന്തുണ പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് എംഎ‍ല്‍എമാര്‍ കൂട്ടരാജിക്ക് ഒരുങ്ങിയത്. എംഎ‍ല്‍എമാര്‍ സമര്‍പ്പിച്ച രാജിയില്‍ രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ സി.പി. ജോഷി നിഷ്‌ക്രിയ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ച്‌ ഉപ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോര്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ ഹൈക്കോടതി ഡിസംബര്‍ 6-ന് സി.പി. ജോഷിക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ജനുവരി 23-ന് നടക്കാനിരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാറിന്റെ അഞ്ചാം ബജറ്റിനു മുമ്ബ് രാജി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വവും എംഎ‍ല്‍എമാരോട് ആവശ്യപ്പെട്ടിരുന്നു. രാജി നല്‍കിയതും ഇപ്പോള്‍ രാജി പിന്‍വലിക്കുന്നതും ബാഹ്യസമ്മര്‍ദം കൊണ്ടല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നുമുള്ള നിലപാടിലാണ് എംഎ‍ല്‍എമാര്‍.

കഴിഞ്ഞ സെപ്റ്റംബറിലാണ് രാജസ്ഥാനില്‍ ഗഹ്ലോത് പക്ഷത്തിലെ 91 എംഎ‍ല്‍എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രി അശോക് ഗഹ്ലോത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങിയതോടെ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു എംഎ‍ല്‍എമാരുടെ കൂട്ടരാജി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular