Sunday, May 19, 2024
HomeIndiaചാന്‍സല‍ര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാന്‍ ഗവര്‍ണര്‍

ചാന്‍സല‍ര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാന്‍ ഗവര്‍ണര്‍

തിരുവനന്തപുരം: ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

തനിക്ക് മുകളിലുള്ളവര്‍ തീരുമാനിക്കട്ടെ എന്ന ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണം വ്യക്തമായ സൂചനയാണ് നല്‍കുന്നത്. വിദ്യാഭ്യാസം കണ്‍കറന്‍റ് ലിസ്റ്റിലായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രം തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള താല്‍ക്കാലിക സമവായത്തിന്‍റെ ഭാവി ബില്ലിലെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ഗവര്‍ണര്‍ തീരുമാനം നീട്ടിയാല്‍ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതാണ് ബില്‍. തന്നെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ലില്‍ ഉടനടി തീരുമാനമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ബില്ലില്‍ രാജ്ഭവന്‍ നിയമോപദേശം തേടി. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചിച്ചാകും തുടര്‍ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാല്‍ ബില്ലില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സാധ്യതയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular