Sunday, May 19, 2024
HomeKeralaസ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിക്കേണ്ടതില്ല , തീരുമാനം പാര്‍ട്ടിയുടേത്; തരൂരിന് മറുപടിയുമായി വി ഡി സതീശന്‍ Published...

സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിക്കേണ്ടതില്ല , തീരുമാനം പാര്‍ട്ടിയുടേത്; തരൂരിന് മറുപടിയുമായി വി ഡി സതീശന്‍ Published on 10 January, 2023

തിരുവനന്തപുരം:  ശശി തരൂര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നും ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ടി നേതൃത്വമാണെന്നും  മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ഓരോരുത്തരും സീറ്റ് വേണമെന്നും വേണ്ടെന്നും പറയുന്നത് ശരിയായ രീതിയല്ല. ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ വി ഡി സതീശന്‍ പറഞ്ഞു. ശശി തരൂര്‍ കേരള രാഷ്ട്രീയത്തിലുണ്ട്. അദ്ദേഹം കേരളത്തില്‍ നിന്നുള്ള എംപിയാണ്.

സ്ഥാനാര്‍ത്ഥിത്വം അവരവര്‍ തീരുമാനിക്കേണ്ട കാര്യമല്ല. ഓരോരുത്തരും സീറ്റ് വേണമെന്നും വേണ്ടെന്നും പറയുന്നത് ശരിയായ രീതിയല്ല. പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഏത് കോണ്‍ഗ്രസ് നേതാവിനെ കുറിച്ച് ആര് നല്ലത് പറഞ്ഞാലും അതിനെ സ്വാഗതം ചെയ്യും. സംഘടനാപരമായ കാര്യങ്ങളെ കുറിച്ച് കെപിസിസി അദ്ധ്യക്ഷനാണ് പറയേണ്ടത് ,  സതീശന്‍ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular