Sunday, May 19, 2024
HomeIndia12 ദിവസത്തിനുള്ളില്‍ താഴ്ന്നത് 5.4 സെന്റീമീറ്റര്‍, ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങിയേക്കാം: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

12 ദിവസത്തിനുള്ളില്‍ താഴ്ന്നത് 5.4 സെന്റീമീറ്റര്‍, ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങിയേക്കാം: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠ് നഗരത്തിലെ കാഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതും ആരുടേയും കേരളലിയിപ്പിക്കുന്നതുമാണ്.

ഒരു നഗരം മുഴുവന്‍ മുങ്ങിപ്പോകുന്ന അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. അതിവേഗം ഭൂമി ഇടിയുന്നതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങാമെന്ന് ഐഎസ്‌ആര്‍ഒയുടെ കണ്ടെത്തല്‍. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ ജോഷിമഠ് താഴ്ന്നത് 5.3 സെന്റിമീറ്ററാണ്. അതിഭീകരമായ ശബ്ദത്തോടെയാണ് കെട്ടിത്തടങ്ങള്‍ തകര്‍ന്നു വീഴുന്നത്, ഭൂമി വിണ്ടുകീറുന്നത്, വീടുകളിലേക്കും റോഡുകളിലേക്കും വെള്ളം ഇരച്ച്‌ കയറുന്നത്.

മുന്‍ മാസങ്ങളില്‍ മുങ്ങല്‍ നിരക്ക് വളരെ കുറവായിരുന്നുവെന്നും ബഹിരാകാശ ഏജന്‍സി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലിനും നവംബറിനുമിടയില്‍ ജോഷിമഠ് 9 സെന്റീമീറ്റര്‍ താഴ്ന്നിരുന്നു. എന്നാല്‍, ഇത് ആദ്യമായിട്ടാണ് അതിവേഗം നഗരം താഴുന്നത്. ബദരീനാഥ് പോലെയുള്ള പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള കവാടമായി അറിയപ്പെടുന്ന മുങ്ങുന്ന ക്ഷേത്ര നഗരം, കെട്ടിടങ്ങളിലും റോഡുകളിലും വന്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുന്ന ഒരു ദുരന്തത്തിന്റെ വക്കിലാണ്. സാറ്റലൈറ്റ് സര്‍വേയില്‍ 4000 പേരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി. നഗരത്തിലെ വീടുകള്‍ ശൂന്യമായി.

മഴമുന്നറിയിപ്പിന്റെ ഭീതിയില്‍ കൂടിയാണ് ഇന്ന് ജോഷിമഠ്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കെട്ടിടങ്ങളുടെ വിള്ളല്‍ വലുതായത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഏറ്റവും അപകട ഭീഷണി ഉയര്‍ത്തുന്ന മലാരി ഇന്‍ ഹോട്ടല്‍ അടക്കം പൊളിച്ചു മാറ്റുന്നത് ഇന്ന് പുനരാരംഭിക്കും. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടക്കാല ദുരിതാശ്വാസ വിതരണവും ഇന്ന് നടക്കും. ഉത്തരാഖണ്ഡിലെ പുണ്യനഗരമായ ജോഷിമഠിലെ താമസക്കാരില്‍ 60 ഓളം കുടുംബങ്ങള്‍ പട്ടണത്തിലെ വീടുകളിലും റോഡുകളിലും വിള്ളലുകള്‍ കണ്ടതിനെത്തുടര്‍ന്ന് പരിഭ്രാന്തരായി മറ്റ് നാടുകളിലേക്ക് പലായനം ചെയ്തതോടെയാണ് നഗരത്തിലെ ‘വിള്ളല്‍’ വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

ഹോട്ടലുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പുറമെ 678 വീടുകള്‍ അപകടാവസ്ഥയിലാണുള്ളത്. മേഖലയിലെ ആസൂത്രിതമല്ലാത്തതും താറുമാറായതുമായ അടിസ്ഥാന സൗകര്യ പദ്ധതികളാണ് പ്രതിസന്ധിക്ക് കാരണമെന്ന് താമസക്കാരും വിദഗ്ധരും കുറ്റപ്പെടുത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular