Monday, May 6, 2024
HomeIndiaസായിബാബ ഭക്തര്‍ സഞ്ചരിച്ച ബസ് ട്രക്കിലിടിച്ച്‌ 10 പേര്‍ മരിച്ചു

സായിബാബ ഭക്തര്‍ സഞ്ചരിച്ച ബസ് ട്രക്കിലിടിച്ച്‌ 10 പേര്‍ മരിച്ചു

മുംബൈ: നാസിക്-ഷിര്‍ദി ഹൈവേയില്‍ പഠാരെയ്ക്ക് സമീപം സായിബാബ ഭക്തര്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 10 പേര്‍ മരിച്ചു.

നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 17പേരുടെ നില ഗുരുതരമാണ്.

മുംബൈയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ നാസിക്കിലെ സിന്നാര്‍ തഹസില്‍ പഠാരെക്ക് സമീപം രാവിലെ 7 മണിയോടെയാണ് അപകടം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഷിര്‍ദിയിലേക്ക് സായി ഭക്തരുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ബസില്‍ 45 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഏഴുപേര്‍ സ്ത്രീകളാണ്. പരിക്കേറ്റവരെ സിന്നാര്‍ റൂറല്‍ ആശുപത്രിയിലും സിന്നാറിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി വാവി പൊലീസ് അറിയിച്ചു.

മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular