Saturday, May 18, 2024
HomeIndiaതമിഴ്‌നാട് ബിജെപി അധ്യക്ഷന് ഇസഡ് കാറ്റഗറി സുരക്ഷ

തമിഴ്‌നാട് ബിജെപി അധ്യക്ഷന് ഇസഡ് കാറ്റഗറി സുരക്ഷ

ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ സുരക്ഷ ശക്തമാക്കാന്‍ നടപടിയുമായി ആഭ്യന്തര മന്ത്രാലയം. നേരത്തെ നല്‍കിയിരുന്ന വൈ കാറ്റഗറി സുരക്ഷ മാറ്റി സുരക്ഷ കൂട്ടി ഇസഡ് കാറ്റഗറി ഏര്‍പ്പെടുത്തുകയായിരുന്നു.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.

ഇസഡ് കാറ്റഗറി സുരക്ഷയും 33 സിആര്‍പിഎഫ് കമാന്‍ഡോകളെയും ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇസഡ് കാറ്റഗറി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സിആര്‍പിഎഫ് കമാന്‍ഡോകളുടെ ഒരു സംഘം അദ്ദേഹത്തിന് സുരക്ഷയൊരുക്കും. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ അണ്ണാമലെക്ക് മാവോയിസ്റ്റുകളില്‍ നിന്നും മതതീവ്രവാദികളില്‍ നിന്നും ഭീഷണിയുള്ളതായി ഉന്നയിച്ചിരുന്നു. ലഭിച്ച ഭീഷണികള്‍ വിലയിരുത്തിയ ഇന്റലിജന്‍സ് ബ്യൂറോയാണ് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular