Saturday, May 4, 2024
HomeKeralaതൃശൂരിലെ ദമ്ബതികള്‍ മുങ്ങിയത് 150 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയശേഷം; വാഗ്ദാനം 15-18 % പലിശ

തൃശൂരിലെ ദമ്ബതികള്‍ മുങ്ങിയത് 150 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയശേഷം; വാഗ്ദാനം 15-18 % പലിശ

തൃശൂര്‍: 150 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയശേഷം ദമ്ബതികള്‍ മുങ്ങിയതായി പരാതി. തൃശൂര്‍ വടൂക്കര സ്വദേശി പി ഡി ജോയി, ഭാര്യ റാണി, ഇവരുടെ രണ്ട് ആണ്‍മക്കള്‍ എന്നിവര്‍ നാട്ടുകാരുടെ നിക്ഷേപങ്ങളുമായി മുങ്ങിയെന്നാണ് പരാതി.

നാലുപേര്‍ക്കുമായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഇവര്‍ക്കെതിരെ 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

എഴുപതു വര്‍ഷമായി ധനകാര്യ സ്ഥാപനം നടത്തി പാരമ്ബര്യമുള്ള കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവര്‍. തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ ‘ധനവ്യവസായം’ എന്ന പേരില്‍ തുടങ്ങിയ പണമിടപാട് സ്ഥാപനത്തില്‍ അരണാട്ടുകര, വടൂക്കര ഗ്രാമവാസികളായിരുന്നു നിക്ഷേപകര്‍. നിക്ഷേപങ്ങള്‍ക്ക് 15 മുതല്‍ 18 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്തിരുന്നത്. 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 8500 രൂപ വരെ കിട്ടും. സാധാരണക്കാര്‍ മുതല്‍ ബിസിനസുകാര്‍ വരെ ലക്ഷങ്ങള്‍ നിക്ഷേപിച്ചു. എട്ടും പത്തും വര്‍ഷമായി മുടങ്ങാതെ പലിശ കിട്ടിയവരുണ്ട്.

നിക്ഷേപങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊള്ള പലിശയ്ക്ക് നല്‍കി ലാഭം കൊയ്യുന്നതായി വിശ്വസിപ്പിച്ച ജോയിയും കുടുംബവും ആഡംബര ജീവിതമാണ് നയിച്ചതെന്നു നാട്ടുകാര്‍ പറയുന്നു. വീട്ടിലെ ആഘോഷത്തിന് കേരളത്തിലെ ഏറ്റവും വലിയ സംഗീത ബാന്‍ഡിനെയാണ് ഇവര്‍ കൊണ്ടുവന്നത്. ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി. രണ്ട് ആഡംബര വീടുകളുണ്ട്. ഒടുവില്‍ ബിസിനസ് തകര്‍ന്നതോടെ മുങ്ങുകയായിരുന്നുവെന്നാണ് പരാതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular