Friday, May 3, 2024
HomeIndiaവധശ്രമക്കേസ്: എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ്

വധശ്രമക്കേസ്: എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ്

ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട എംപി മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കി.

ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പാല്‍ കുമാര്‍ സിംഗ് ആണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഉത്തരവിറക്കിയത്.

ജനുവരി 11 മുതല്‍ എംപിയെ അയോഗ്യനാക്കിയെന്ന് ഉത്തരവില്‍ പറയുന്നു. വധശ്രമക്കേസില്‍ ഫൈസലിനെ 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.2009 ലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ഗുരുതരമായി ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ചെന്നാണ് കേസ്.

ഷെഡ് സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. 32 പേര്‍ പ്രതികളുളള കേസില്‍ എംപിയുടെ സഹോദരങ്ങള്‍ അടക്കം നാല് പേര്‍ക്കാണ് നിലവില്‍ ശിക്ഷ വിധിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular