Monday, May 20, 2024
HomeIndiaകര്‍ണാടകയില്‍ മദ്യം വാങ്ങാനുള്ള മിനിമം പ്രായം കുറയ്ക്കാന്‍ സര്‍ക്കാര്‍

കര്‍ണാടകയില്‍ മദ്യം വാങ്ങാനുള്ള മിനിമം പ്രായം കുറയ്ക്കാന്‍ സര്‍ക്കാര്‍

ബെംഗലുരു : കര്‍ണാടകയില്‍ മദ്യം വാങ്ങാനുള്ള മിനിമം പ്രായം കുറയ്ക്കാന്‍ ആലോചന. ഈ നിര്‍ദേശം ഉള്‍പ്പെടുത്തിയുള്ള കര്‍ണാടക എക്സൈസ് റൂള്‍സ് 2023-ന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി.

നിലവില്‍ 21 വയസാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് 18 ആക്കി കുറയ്ക്കാനാണ് ആലോചന. കഴിഞ്ഞ വര്‍ഷം മദ്യം വിറ്റത് വഴി മാത്രം കര്‍ണ്ണാടകയ്ക്ക് കിട്ടിയ വരുമാനം 26,377 കോടി രൂപയാണ്. ഗോവ, സിക്കിം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഇപ്പോള്‍ 18 വയസ്സില്‍ മദ്യം വാങ്ങാന്‍ അനുമതിയുള്ളത്. കേരളത്തില്‍ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular