Friday, May 10, 2024
HomeIndiaമൂടല്‍ മഞ്ഞില്‍ മൂടി സംസ്ഥാനങ്ങള്‍: ട്രെയിനുകളും വിമാനങ്ങളും വൈകി

മൂടല്‍ മഞ്ഞില്‍ മൂടി സംസ്ഥാനങ്ങള്‍: ട്രെയിനുകളും വിമാനങ്ങളും വൈകി

ല്‍ഹി: ഉത്തരേന്ത്യയില്‍ ശൈത്യ തരംഗം വീണ്ടും ശക്തമാകുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞും ഉണ്ട്.

രാജസ്ഥാനിലെ ചുരുവില്‍ മൈനസ് 2.5 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനില രേഖപ്പെടുത്തി.

3.2 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഇന്നത്തെ കുറഞ്ഞ താപനില. പല സ്ഥലങ്ങളിലും മൂടല്‍മഞ്ഞ് കനത്തതോടെ കാഴ്ചാപരിധി 200 മീറ്റര്‍ വരെയായി ചുരുങ്ങി.

ഹിമാചല്‍ പ്രദേശില്‍ കാഴ്ചാപരിധി 25 മീറ്റര്‍ വരെയായി കുറഞ്ഞു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടാനിരുന്ന 6 വിമാനങ്ങള്‍ വൈകി. ഉത്തരേന്ത്യയില്‍ 20 ട്രെയിനുകള്‍ വൈകിയോടുന്നതായാണ് വിവരം.

ഡല്‍ഹി കൂടാതെ പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കാശ്മീര്‍, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍ മഞ്ഞുണ്ട്. വരും ദിവസങ്ങളില്‍ ശൈത്യ തരംഗം ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular