Friday, May 17, 2024
HomeIndiaനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് പാക് ഭീകരസംഘടന

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് പാക് ഭീകരസംഘടന

ക്നൗ: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ഭീകരാക്രമണ സാദ്ധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

നിരോധിത ഭീകര സംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദ് ആണ് ഭീകരാക്രമണത്തിന് തയ്യാറെടുക്കുന്നതായി വിവരം ലഭിച്ചിരിക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ അയോദ്ധ്യയിലും ക്ഷേത്ര പരിസരത്തും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.

പാക് ഭീകരരാണ് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചാവേറക്രമണം നടത്താനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് കടക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. മുന്നറിയിപ്പിന് പിന്നാലെ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അതീവ ജാഗ്രതയിലാണെന്നും വൃത്തങ്ങള്‍ സൂചന നല്‍കി.

രാമക്ഷേത്രം ആക്രമിക്കുന്നതിലൂടെ രാജ്യത്ത് ഹിന്ദു-മുസ്ലീം കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്താനുള്ള പദ്ധതിയാണ് നടക്കുന്നതെന്നും മാദ്ധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular