Friday, May 17, 2024
HomeIndia'പരമ്ബരയിലെ താരമാവാന്‍ വിരാട് കോലിയോളം അര്‍ഹത സിറാജിനുണ്ട്' ;ഗൗതം ഗംഭീര്‍

‘പരമ്ബരയിലെ താരമാവാന്‍ വിരാട് കോലിയോളം അര്‍ഹത സിറാജിനുണ്ട്’ ;ഗൗതം ഗംഭീര്‍

ല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്ബരയിലെ താരമാവാന്‍ കോലിയോളം അര്‍ഹത സിറാജിനുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.
മാന്‍ ഓഫ് ദി സീരീസിനെ തെരഞ്ഞെടുക്കുമ്ബോള്‍ സിറാജിനേയും പരിഗണിക്കാമായിരുന്നു.
കോലിയോളം മികച്ച പ്രകടനം സിറാജിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
ഇരുവര്‍ക്കും മാന്‍ ഓഫ് ദി സീരീസ് കൊടുത്താലും കുഴപ്പമില്ല എന്നാണ് ഗംഭീര്‍ പറഞ്ഞത്.
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജായിരുന്നു. മൂന്ന് മത്സരങ്ങളില്‍ ഒമ്ബത് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്.
അവസാന മത്സരത്തില്‍ 32 റണ്‍സ് മാത്രം വിട്ടുകൊടുത്ത സിറാജ് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.
ബാറ്റര്‍മാര്‍ വലിയ സെഞ്ചുറികള്‍ നേടുമ്ബോള്‍ അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാറുണ്ട് എന്നാല്‍ ബാറ്റര്‍മാരെ പിന്തുണയ്ക്കുന്ന വിക്കറ്റിലായിരുന്നു സിറാജിന്റെ പ്രകടനമെന്ന് ഗംഭീര്‍ പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular