Friday, May 17, 2024
HomeKeralaകോടതി നിര്‍ദ്ദേശം തനിക്ക് മാത്രമല്ല എല്ലാവര്‍ക്കും ബാധകമെന്ന് വെള്ളാപ്പള്ളി നടേശന്‍

കോടതി നിര്‍ദ്ദേശം തനിക്ക് മാത്രമല്ല എല്ലാവര്‍ക്കും ബാധകമെന്ന് വെള്ളാപ്പള്ളി നടേശന്‍

തനിക്കെതിരായ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വഞ്ചനാ കേസുകളില്‍ ഉള്‍പ്പെട്ടര്‍ എസ് എന്‍ ട്രസ്റ്റില്‍ ഭാരവാഹിയാകാന്‍ പാടില്ലന്ന ഹൈക്കോടതി നിര്‍ദേശം താനടക്കമുള്ള എല്ലാ ട്രസ്റ്റംഗങ്ങള്‍ക്കും ബാധകമാണെന്ന് വെള്ളാപ്പളളി നടേശന്‍ പറഞ്ഞു.

തന്നെ ഈ സ്ഥാനത്ത് നിന്ന് നീക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ ഒരു കേസിലും എവിടെയും കുറ്റപത്രം കൊടുത്തിട്ടില്ല, ഒരു കോടതിയും തന്നെ വിചാരണ ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. പിന്നെ കേസുള്ളവര്‍ എല്ലായിടത്തും കാണും, കേസില്‍ പ്രതികളായ എത്രയോ പേര്‍ ഉന്നത സ്ഥാനം വഹിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി ചോദിച്ചു.

വഞ്ചനാക്കുറ്റത്തിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും പ്രതികളായവര്‍ക്ക് എസ് എന്‍ ട്രസ്റ്റിന്‍രെ ഭാരവാഹികളായി തുടരാന്‍ പാടില്ലന്നാണ് ഹൈക്കോടതി വിധിച്ചത്. യോഗത്തിന്റെ ബൈലോയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ഈ നിര്‍ദേശം. ഇങ്ങനെയുള്ളവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

vellappally nadesan response in court order

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular