Saturday, May 4, 2024
HomeKeralaതരൂരിന് പിന്തുണയറിയിച്ച് മലങ്കര കത്തോലിക്കാ സഭയും

തരൂരിന് പിന്തുണയറിയിച്ച് മലങ്കര കത്തോലിക്കാ സഭയും

കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന ശശി തരൂരിന് മത സാമുദായിക വിഭാഗങ്ങളില്‍ നിന്നും പിന്തുണയേറുന്നു. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ മലങ്കര കത്തോലിക്കാ സഭയാണ് തരൂരിന് പിന്തുണയറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

പുതിയ കേരളത്തിന്റെ സൃഷ്ടി ആവശ്യമാണെന്നും ശശി തരൂര്‍ കേരളത്തില്‍ സജീവമാകുന്നതിനെ സ്വാഗതം ചെയ്യുന്നതായും മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു.

സഭാ ആസ്ഥാനത്തു നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു പ്രതികരണം. തരൂരിനെ പുസ്തക പ്രകാശന ചടങ്ങിനു കിട്ടിയത് ഭാഗ്യമാണ്. മത നിരാസമല്ല മതേതരത്വമാണ് ആവശ്യമായതെന്നും ബാവ പറഞ്ഞു. നേരത്തെ കേരളത്തിലെ മറ്റു ക്രൈസ്തവ സഭകള്‍ തരൂരിനെ വിവിധ ചടങ്ങുകളിലേയ്ക്ക് ക്ഷണിച്ചിരുന്നു.

എന്‍എസ്എസും തരൂരിനെ പരസ്യമായി പിന്തുണച്ചിരുന്നു. മുസ്ലീം ലീഗും സമസ്തയും തരൂരിന് മികച്ച സ്വീകരണവും പിന്തുണയുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയത്.

MALANKARA CATHOLICA CHURCH SUPPORT SASI THAROOR

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular