Friday, May 17, 2024
HomeUSAന്യൂ യോർക്കിന്റെ തോക്കു നിയന്ത്രണ നിയമം സുപ്രീം കോടതി അംഗീകരിച്ചു

ന്യൂ യോർക്കിന്റെ തോക്കു നിയന്ത്രണ നിയമം സുപ്രീം കോടതി അംഗീകരിച്ചു

ന്യൂ യോർക്കിൽ ചെറിയ തോക്കുകൾ കൊണ്ടു നടക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം സുപ്രീം കോടതി ശരി വച്ചു. നിരോധനത്തെ ചോദ്യം ചെയ്തു ആയുധ വിൽപനക്കാർ സമർപ്പിച്ച അപേക്ഷകൾ കോടതി ബുധനാഴ്ച തള്ളി.

വിൽക്കുന്ന തോക്കുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള ന്യൂ യോർക്ക് നിയമസഭ കഴിഞ്ഞ ജൂണിൽ ഏർപ്പെടുത്തിയ വ്യവസ്ഥകളും കോടതി അംഗീകരിച്ചു. അവ തടയണം എന്ന അപേക്ഷ തള്ളി. കീഴ്കോടതിയുടെ വിധിക്കെതിരെ ആയിരുന്നു ആയുധ വ്യാപാരികൾ സുപ്രീം കോടതിയിൽ എത്തിയത്.

രഹസ്യമായി കൊണ്ടു നടക്കാവുന്ന തോക്കുകൾ പൊതു ഇടങ്ങളിൽ നിരോധിക്കുന്നതാണ് ന്യൂ യോർക്ക് നിയമത്തിന്റെ കാതൽ. കച്ചവടത്തെ ഗണ്യമായി ബാധിച്ചു എന്ന വ്യാപാരികളുടെ വാദത്തിനു സുപ്രീം കോടതി പരിഗണന നൽകിയില്ല.

ഒബാമ ഭരണകാലത്തു നിയമിച്ച ഒരു ഫെഡറൽ ജഡ്ജ് കഴിഞ്ഞ മാസം വ്യാപാരികളുടെ അപേക്ഷ തള്ളിയിരുന്നു. പിന്നീട് അപ്പീൽ തള്ളി.

വ്യാപാരികളുടെ അപേക്ഷ  നിരസിക്കണമെന്നു ന്യൂ യോർക്ക് അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ് വാദിച്ചു.

Supreme Court upholds New York ban on guns

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular