Saturday, May 18, 2024
HomeUSAയുഎസിനെ മലയാളം പഠിപ്പിച്ച പ്രഫസർ മോവാഗ്‌ അന്തരിച്ചു

യുഎസിനെ മലയാളം പഠിപ്പിച്ച പ്രഫസർ മോവാഗ്‌ അന്തരിച്ചു

അമേരിക്കയെ മലയാളം പഠിപ്പിച്ച പ്രഫസർ എന്നു കീർത്തി നേടിയ റോഡ്‌നി എഫ്. മോവാഗ്‌ യാത്രയായി. മലയാളി സമൂഹത്തിന്റെ തന്നെ ഭാഗമായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ സമൂഹം ദുഃഖം രേഖപ്പെടുത്തി.

ഓസ്റ്റിനിൽ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ 1981 ൽ ചേരുമ്പോൾ മലയാളം പ്രോഗ്രാം ആരംഭിച്ച മോവാഗ്‌ 2004 ൽ വിരമിക്കുന്നതു വരെ എല്ലാ തലത്തിലും മലയാള ഭാഷ പഠിപ്പിച്ചു.

1966 ൽ ഇന്ത്യൻ സ്റ്റഡീസിൽ എം എ യും 1973 ൽ യൂണിവേഴ്സിറ്റി ഓഫ് വിസ്കോസിൻ-മാഡിസണിൽ നിന്നു  ലിംഗ്വിസ്റ്റിക്സിൽ പിഎച് ഡിയും എടുത്തു അദ്ദേഹം.

1970 കളിൽ ആദ്യം യൂണിവേഴ്സിറ്റി ഓഫ് മിസൂറിയിൽ പഠിപ്പിച്ച മോവാഗ്‌ പിന്നീട് സുവായിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് പാസിഫിക്കിൽ ഫുൾബറൈറ് സ്കോളറായി. അതിനു ശേഷം 1978-80 ൽ യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ-ആൻ അർബോറിൽ പ്രവർത്തിച്ചു.

ഭാഷാ ശാസ്ത്രത്തിന്റെ പല മേഖലകളെ കുറിച്ചും അദ്ദേഹം ധാരാളം എഴുതി. യുഎസിലും മറ്റും പ്രവാസി സമൂഹം നേരിട്ട ഭാഷാ-സാംസ്‌കാരിക വെല്ലുവിളികൾ അദ്ദേഹത്തിനു തുടക്കം മുതലേ പഠന വിഷയം ആയിരുന്നു.

ചരിത്രകാരനും റേഡിയോ അവതാരകനും കൂടി ആയിരുന്നു മോവാഗ്‌. കൺട്രി-ബ്ലുഗ്രാസ്-സംഗീതം പ്രിയമായിരുന്നു. ‘പീക്കിങ് സിങ്ങിങ് പ്രഫസർ’ എന്നറിയപ്പെട്ട അദ്ദേഹം 1967 നും 2018 നും ഇടയിൽ പത്തിലേറെ ആൽബങ്ങൾ ഇറക്കി.

മോവാഗിന്റെ The Country, Swing, and Rockabilly Jamboree എന്ന റേഡിയോ ഷോ ഓസ്റ്റിനിൽ 1995 മുതൽ 2020 വരെ കൂപ് എഫ് എമിൽ ഏറെ ജനപ്രീതി നേടിയിരുന്നു.

America’s Malayalam professor passes away

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular