Friday, May 3, 2024
HomeIndia'ആരാണ് ഷാരൂഖ് ഖാന്‍?': 'പത്താനെ'തിരായ പ്രതിഷേധത്തിനിടെ അസ്സം മുഖ്യമന്ത്രി

‘ആരാണ് ഷാരൂഖ് ഖാന്‍?’: ‘പത്താനെ’തിരായ പ്രതിഷേധത്തിനിടെ അസ്സം മുഖ്യമന്ത്രി

ഷാരൂഖ് ഖാന്‍-ദീപിക പാദുകോണ്‍ ചിത്രം ‘പത്താനെ’തിരെ അസ്സമിലും ഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദള്‍ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.

ഈമാസം 25ന് സിനിമ റിലീസിന് തയാറെടുക്കുന്നതിനിടെയാണ് വീണ്ടും പ്രതിഷേധങ്ങള്‍ ശക്തമായത്.

ഇതിനിടെയാണ് ഷാരൂഖ് ഖാനെ അറിയില്ലെന്ന വാദവുമായി അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ രംഗത്തെത്തിയത്. ‘ആരാണ് ഷാരൂഖ് ഖാന്‍? എനിക്ക് അവനെക്കുറിച്ചോ (ഷാരൂഖ്), പത്താന്‍ സിനിമയെക്കുറിച്ചോ ഒന്നും അറിയില്ല’ -ഹിമന്ത പറഞ്ഞതായി വാര്‍ത്ത ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

നാരെങ്കിയിലെ തിയറ്ററിനു മുന്നില്‍ ബജ്റംഗ് ദള്‍ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തങ്ങളുടെ സിനിമകളുടെ റിലീസിന് മുന്നോടിയായി പ്രതിഷേധം അരങ്ങേറുകയാണെങ്കില്‍ ബോളിവുഡ് താരങ്ങളെല്ലാം തന്നെ വിളിക്കാറുണ്ട്. എന്നാല്‍, ഷാരൂഖ് ഖാന്‍ തന്നെ ഇതുവരെ വിളിച്ചിട്ടില്ല. അദ്ദേഹം വിളിച്ചാല്‍ ഞാന്‍ വിഷയത്തില്‍ ഇടപെടും. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കില്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സിനിമയിലെ ബേഷരം രംഗ് എന്നുള്ള വിഡിയോ ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്. പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചെന്നാണ് ഇവരുടെ വാദം. ഗുജറാത്ത് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബജ്റംഗ് ദള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘടനകള്‍ ഭീഷണി മുഴക്കുന്നുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് സിനിമയിലെ ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular