Saturday, May 18, 2024
HomeIndia'റോഡ് നന്നായാല്‍ അപകടം കൂടും': വിചിത്ര പ്രസ്താവനയുമായി ബിജെപി എംഎല്‍എ

‘റോഡ് നന്നായാല്‍ അപകടം കൂടും’: വിചിത്ര പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ഭോപാല്‍: നല്ല റോഡുകള്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്ന വിചിത്ര വാദവുമായി ബിജെപി എംഎല്‍എ നാരായണ്‍ പട്ടേല്‍.

നല്ല റോഡുകള്‍ അമിത വേഗതയിലേക്ക് നയിക്കുമെന്നും ഇത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായേക്കാമെന്നും ഉണ്ടാകുന്ന അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു.

മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലെ മന്ദാനയിലെ ജനപ്രതിനിധിയായ നാരായണ്‍ പട്ടേല്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു. “എന്‍റെ നിയോജകമണ്ഡലത്തില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റോഡുകള്‍ മെച്ചപ്പെട്ടതിനാല്‍ വാഹനങ്ങളുടെ വേഗതയും വര്‍ദ്ധിക്കുന്നു. ഇത് വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എനിക്ക് അനുഭവമുണ്ട്. ചില ഡ്രൈവര്‍മാര്‍ മദ്യലഹരിയില്‍ വാഹനമോടിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു” അദ്ദേഹം പറഞ്ഞു.

മോശം റോഡുകള്‍ അപകടങ്ങള്‍ കുറയ്ക്കുന്നുവെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് എംഎല്‍എയുടെ വിശദീകരണം. സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥയും ഉയരുന്ന അപകടങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചോദ്യം. ഖണ്ഡ്വ ജില്ലയില്‍ മാത്രം ഈ വര്‍ഷം നാലു വലിയ റോഡപകടങ്ങളാണ് നടന്നത്. സംസ്ഥാനത്തെ റോഡുകള്‍ യുഎസിലെ റോഡുകളേക്കാള്‍ മെച്ചപ്പെട്ടതാണെന്ന അവകാശവാദവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും നേരത്തേ രംഗത്തു വന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular