Wednesday, May 8, 2024
HomeKeralaമുസ്ലിം പേരുള്ളതിനാല്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ വേട്ടയാടുന്നത് അനുവദിക്കാനാവില്ല: സാദിഖലി തങ്ങള്‍

മുസ്ലിം പേരുള്ളതിനാല്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ വേട്ടയാടുന്നത് അനുവദിക്കാനാവില്ല: സാദിഖലി തങ്ങള്‍

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനെന്ന മറവില്‍ നിരപരാധികളെ വേട്ടയാടാനുള്ള പോലീസ് നീക്കം അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

തീവ്രവാദികളെ നേരിടാന്‍ സര്‍ക്കാരിന് ഏത് നിയമപരമായ മാര്‍ഗവും സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

“മുസ്ലിം പേരുകള്‍ ഉള്ളതുകൊണ്ട് മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടുന്നത് അനുവദിക്കാനാവില്ല. മലപ്പുറത്തെ രണ്ട് ലീഗ് ജനപ്രധിനിധികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് നീക്കം. ഇവരുടെ പേരുകള്‍ എങ്ങനെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും” സാദിഖലി തങ്ങള്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular