Saturday, May 18, 2024
HomeIndia74ാം റിപബ്ലിക് ദിന നിറവില്‍ രാജ്യം: പരേഡ് പുരോഗമിക്കുന്നു

74ാം റിപബ്ലിക് ദിന നിറവില്‍ രാജ്യം: പരേഡ് പുരോഗമിക്കുന്നു

ന്യൂഡല്‍ഹി | 74ാം റിപബ്ലിക് ദിനം കെങ്കേമമായി ആഘോഷിച്ച്‌ രാജ്യം. രാഷ്ട്രപതി ദ്രൗപതി മുര്‍മു, റിപബ്ലിക് ദിന വിശിഷ്ടാതിഥി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് അല്‍ സീസിക്കൊപ്പം കര്‍തവ്യ പഥിലെത്തി.

പ്രധാനമന്ത്രി ഇരുവരെയും സ്വീകരിച്ചു. തുടര്‍ന്ന് ഗ്രാന്‍ഡ് പരേഡ് ആരംഭിച്ചു. രാഷ്ട്രപതി അഭിവാദ്യം സ്വീകരിച്ചു. ഈജിപ്ഷ്യന്‍ സേനയും പരേഡിലുണ്ടായിരുന്നു. നേരത്തേ, പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സേനാ മേധാവിമാരും ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ചു.

കര്‍തവ്യ പഥിലാണ് പരേഡ്. ബ്രിട്ടീഷ് കാലം മുതല്‍ രാജ്പഥ് എന്നറിയപ്പെടുന്ന സ്ഥലം കര്‍തവ്യപഥ് എന്ന് പുനര്‍നാമകരണം ചെയ്തത് ഈയടുത്തായിരുന്നു. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്നതായി പരേഡ്.

കേരളത്തിന്റെതടക്കം 17 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഫ്‌ളോട്ടുകള്‍ പരേഡില്‍ അണിനിരക്കും. 479 കലാകാരന്മാരുടെ കലാപ്രകടനങ്ങളുണ്ടാകും. ഡെയര്‍ ഡെവിള്‍സ് ടീമിന്‍്റെ മോട്ടോര്‍സൈക്കിള്‍ അഭ്യാസ പ്രകടനവും മൂന്ന് സേനകളുടെയും വ്യോമ പ്രകടനവും കാണികളെ വിസ്മയ ഭരിതരാക്കും. കനത്ത സുരക്ഷാ വലയത്തിലാണ് തലസ്ഥാനം. ആറായിരം സൈനികരെ സുരക്ഷക്ക് വേണ്ടി വിന്യസിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular