Saturday, May 18, 2024
HomeIndiaഗണിത ശാസ്ത്ര വിദഗ്ധൻ ശ്രീനിവാസ വരദനു പദ്‌മ വിഭൂഷൺ അവാർഡ്

ഗണിത ശാസ്ത്ര വിദഗ്ധൻ ശ്രീനിവാസ വരദനു പദ്‌മ വിഭൂഷൺ അവാർഡ്

ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്‌മ വിഭൂഷൺ ശ്രീനിവാസ എസ് ആർ വരദനു (67) ലഭിച്ചു. ആറു ജേതാക്കളിൽ ശാസ്ത്ര-എൻജിനിയറിങ് വിഭാഗത്തിലാണ് വർധനു പുരസ്‌കാരം.

ഗണിത ശാസ്ത്രത്തിൽ നൊബേൽ സമ്മാനം ഇല്ലെങ്കിലും ഗണിത ശാസ്ത്ര നൊബേൽ എന്നു വിളിക്കപ്പെടുന്ന ആബെൽ പ്രൈസ് 2007 ൽ നേടിയിട്ടുള്ള വരദൻ നോർവീജിയൻ ശാസ്ത്ര-സാഹിത്യ അക്കാദമിയിൽ നിന്നു നേടിയ ആ അവാർഡിന്റെ വില $920,000 ആയിരുന്നു.

ചെന്നൈ സ്വദേശിയാണ് വരദൻ. മദ്രാസ് സർവകലാശാലയിൽ നിന്നു 1959 ൽ ബിഎസ് സിയും പിന്നീട് എം എയും എടുത്ത വരദൻ കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്നാണ് പിഎച് ഡി സമ്പാദിച്ചത്.

യുഎസിൽ കുറാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൽ പോസ്റ്റ്-ഡോക്ടറൽ ഫെലോ ആയി ആരംഭിച്ച (1963-66) വരദനെ കുറിച്ച് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായി മാറിയ ഡാനിയൽ സ്റ്റെറോക് എഴുതിയ വാചകം ഓർമിക്കേണ്ടതുണ്ട്: “എല്ലാവരും രഘു എന്നു വിളിക്കുന്ന വരദൻ ഐഡിൽവിൽഡ് എയർപോർട്ടിൽ വന്നിറങ്ങി മൻഹാട്ടനിലേക്കു ബസ് പിടിച്ചയാളാണ്.”

തൊപ്പി ഉണ്ടാക്കുന്ന ഫാക്ടറി ആയിരുന്ന കുറാന്റ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിൽ ജനാല ഇല്ലാത്ത ഓഫിസ് മുറിയിലായിരുന്നു  അദ്ദേഹത്തിന്റെ തുടക്കം. 1972 ൽ അവിടെ പ്രഫസറായി. 1996 ൽ സ്റ്റെറോക്കിനൊപ്പം അമേരിക്കൻ ഗണിതശാസ്ത്ര സൊസൈറ്റിയുടെ സ്റ്റീൽ പ്രൈസ് നേടി.

നിരവധി പുരസ്‌കാരങ്ങളുടെ തിളക്കമുള്ള വരദന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തം വേൾഡ് ട്രേഡ് സെന്ററിൽ നടന്ന അൽ ഖായിദ ആക്രമണത്തിൽ അദ്ദേഹത്തിന്റെ പുത്രൻ കൊല്ലപ്പെട്ടു എന്നതാണ്. ഗോപാലകൃഷ്ണൻ വരദൻ (32) കാന്റർ ഫിറ്സ്‍ജറാൾഡിൽ ആണ് ജോലി ചെയ്തിരുന്നത്. ഏറ്റവുമധികം ജീവനക്കാരെ നഷ്ടപ്പെട്ട സ്ഥാപനമാണിത്.

ന്യൂ യോർക്ക് യൂണിവേഴ്സിറ്റി പ്രഫസർ ആയിരുന്നു വരദന്റെ ഭാര്യ വസുന്ധര. ഗോപാലകൃഷ്ണന്റെ സഹോദരൻ അശോക് ഗോൾഡ്‌മാൻ സാച്ചസിൽ ജോലി ചെയ്യുന്നു.

Srinivasa Varadan honoured with Padma Vibhushan

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular