Saturday, May 18, 2024
HomeIndiaഅദാനി കമ്പനികൾ തട്ടിപ്പു നടത്തുന്നു എന്നു ഹിൻഡൻബർഗ് പഠന റിപ്പോർട്ട്; ഓഹരികൾ വീഴ്ത്താനുള്ള...

അദാനി കമ്പനികൾ തട്ടിപ്പു നടത്തുന്നു എന്നു ഹിൻഡൻബർഗ് പഠന റിപ്പോർട്ട്; ഓഹരികൾ വീഴ്ത്താനുള്ള ഗൂഢാലോചനയെന്നു കമ്പനി

ലോകത്തെ മൂന്നാമത്തെ ധനികനായി വളർന്ന ഗൗതം അദാനിയുടെ സാമ്പത്തിക ഇടപാടുകളിൽ ചരിത്രം കാണാത്ത തട്ടിപ്പിന്റെ കഥകളുണ്ടെന്നു  സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ഹിൻഡൻബർഗ് റീസെർച് രണ്ടു വർഷം നടത്തിയ പഠനത്തിനു ശേഷം പറയുന്നു.

“നഗ്നമായ അക്കൗണ്ടിങ് തട്ടിപ്പും സ്റ്റോക്ക് തിരിമറിയും കള്ളപ്പണം വെളുപ്പിക്കലും പതിറ്റാണ്ടുകളായി നടത്തി വരുന്ന സ്‌ഥാപനം” എന്നാണ് ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെ വിശേഷിപ്പിക്കുന്നത്. കേന്ദ്ര ഭരണത്തിന്റെ പിന്തുണയാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നത്.

റിപ്പോർട്ട് പുറത്തു വന്നതോടെ അദാനി കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞു. അദാനി പോർട്ട്സിനു 2.5% തകർച്ചയാണ്  ചൊവാഴ്ച ഉണ്ടായത്. അദാനി അടുത്തിടെ വാങ്ങിയ എ സി സി, അംബുജ സിമന്റ്സ് എന്നിവയുടെ ഓഹരികളും കൂപ്പുകുത്തി. കോടികളാണ് വാർന്നു പോയത്.

ജനുവരി 27 നു നടക്കാനുള്ള ഓഹരികളുടെ പൊതുവില്പന അട്ടിമറിക്കാനാണ് ഈ റിപ്പോർട്ടെന്ന്‌ അദാനി ഗ്രൂപ് ബുധനാഴ്ച പറഞ്ഞു. അവർ നൽകുന്ന വിവരങ്ങൾ വ്യാജമാണെന്നും.

ഇന്ത്യയിലെ രണ്ടാം ബിസിനസ് ഗ്രൂപ്പാണ് അദാനി. സ്ഥാപകൻ ഗൗതം അദാനി. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിലാണ് കടലാസിൽ കാണുന്ന അവരുടെ $120 ബില്ല്യൻ (12,000 കോടി) സ്വത്തിൽ $100 ബില്യൺ ഉണ്ടായതെന്നു ഹിൻഡൻബർഗ് പറയുന്നു. ഓഹരി വിലകൾ അടിച്ചു കയറ്റിയാണ് അതു സാധിച്ചത്.

തുറമുഖങ്ങൾ, ഖനികൾ, വിമാനത്താവളങ്ങൾ, വൈദ്യുതി ഉത്പാദനം എന്നിങ്ങനെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന 7 അദാനി കമ്പനികളുടെ ഓഹരി വിലകൾ മൂന്നു വർഷത്തിനിടെ നിരവധി ഇരട്ടിയായി വർധിച്ചത് എങ്ങിനെയെന്നത് നിഗൂഢമാണ്.

അദാനി ഗ്രീൻ എനർജിയുടെ 2021 സെപ്റ്റംബറിലെ ഒരു സർക്കുലറിൽ പറയുന്നത്: “അദാനി ഗ്രൂപ് അംഗങ്ങൾ കാലാകാലങ്ങളിൽ ചില കരാറുകളും ഉത്തരവാദിത്തങ്ങളും ലംഘിച്ചിട്ടുണ്ടാവും. ഭാവിയിലും ലംഘിക്കാം.” അങ്ങിനെ സംഭവിച്ചാൽ കടങ്ങൾ വീട്ടാനുള്ള വിഭവങ്ങളുണ്ടെന്ന് കമ്പനി ഉറപ്പു നൽകുന്നില്ല.

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ശ്രമിക്കാത്ത ഗൗതം അദാനി രത്‌നവും പ്ലാസ്റ്റിക്കും വിറ്റാണ് വ്യാപാരിയായത്. അദാനി ഗ്രൂപ്പിലെ ഏഴു കമ്പനികളിൽ ആറിന്റെയും ചെയർമാൻ.

ക്രമക്കേടുകൾക്കു നിരവധി അന്വേഷണം നേരിട്ട അദാനി ഗ്രൂപ് സർക്കാർ വകുപ്പുകളുടെ സംരക്ഷണത്തിൽ രക്ഷപെടുകയും വളരുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഹിൻഡൻബർഗ് തുറന്നു കാട്ടിയതിനെ തുടർന്നാണ് 2020 ൽ നിക്കോള കോർപറേഷൻ അധ്യക്ഷൻ ട്രെവർ മിൽട്ടണ് രാജി വയ്‌ക്കേണ്ടി വന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular