Saturday, May 18, 2024
HomeIndiaമോദി വരുമോ രാമനാഥപുരത്ത് മത്സരിക്കാന്‍ ? അഭ്യൂഹം ശക്തം

മോദി വരുമോ രാമനാഥപുരത്ത് മത്സരിക്കാന്‍ ? അഭ്യൂഹം ശക്തം

രാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍.

മുന്നണി വിപുലീകരണവും സഖ്യം ചേരലുമൊക്കെയായി അണിയറയില്‍ പദ്ധതികള്‍ ഒരുക്കുന്ന തിരക്കിലാണ് നേതാക്കള്‍. തുടര്‍ച്ചയായ രണ്ട് തവണ അധികാരത്തിലെത്തിയ നരേന്ദ്രമോദിയും എന്‍ഡിഎയും തന്നെയാണ് ശ്രദ്ധാകേന്ദ്രം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പരിസമാപ്തിയിലെത്തുന്നതോടെ രാജ്യത്ത് പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉടലെടുക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന സൂചനകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്, കൃത്യമായി പറഞ്ഞാല്‍ തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡലത്തില്‍ നിന്ന് മോദി ലോക്സഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. ഇത്തരം പ്രചാരണങ്ങള്‍ക്ക് ശക്തിപകരുന്ന തരത്തിലുള്ള പ്രതികരണമാണ് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ നടത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി മേഖല അതിര്‍ത്തികള്‍ ഭേദിച്ചു. ഇപ്പോള്‍ ‘അകത്തുള്ള’യാളാണെന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്. ‘പുറത്തെ ആളെന്ന’ നിലയില്‍ അല്ലെന്നും അണ്ണാമലൈ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ പോഡ്കാസ്റ്റിലാണ് അണ്ണാമലൈയുടെ പ്രതികരണം.

വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടില്‍നിന്ന് ജനവിധി തേടണം. മോദി തമിഴ്നാട്ടില്‍നിന്ന് മല്‍സരിക്കുമെന്ന അഭ്യൂഹം എങ്ങനെയോ മാധ്യമങ്ങളിലൂടെ പടര്‍ന്നു. താന്‍ പലയിടങ്ങളിലും ചെല്ലുമ്ബോള്‍ ജനങ്ങള്‍ ഇക്കാര്യമാണ് തന്നോട് ചോദിക്കുന്നതെന്ന് അണ്ണാമലൈ പറഞ്ഞു.

മോദി തമിഴ്നാട്ടില്‍നിന്ന് മല്‍സരിക്കുകയാണെങ്കില്‍ തമിഴ് ജനതയില്‍ ഒരാളാണെന്ന വികാരം ഉണ്ടാവുകയും അത് വോട്ടായി മാറുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൂത്തുക്കുടിയിലെ ചായക്കടകളില്‍ പോലും മോദി രാമനാഥപുരത്ത് നിന്ന് മത്സരിക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാണെന്ന് അണ്ണാമലൈ പറഞ്ഞു.

തമിഴകത്ത് സാധാരണയായി തെരഞ്ഞെടുപ്പ് കാലത്ത് ജാതി, തമിഴ് വികാരം എന്നിവയെല്ലാം വോട്ടെടുപ്പില്‍ നിര്‍ണായകമാകാറുണ്ട്. എന്നാല്‍ മോദി മല്‍സരിക്കാനെത്തിയാല്‍ ഇക്കാര്യങ്ങളെല്ലാം അപ്രസക്തമാകുമെന്നുമാണ് ബിജെപി പ്രാദേശിക നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ വാരാണസി, ഗുജറാത്തിലെ വഡോദര എന്നിവിടങ്ങളില്‍നിന്നാണ് മോദി ജനവിധി തേടിയത്. രണ്ട് മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച മോദി പക്ഷേ, വരാണാസിയുടെ ജനപ്രതിനിധിയായാണ് സഭയില്‍ എത്തിയത്. 2019ലും ഈ വിജയം മോദി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular