Saturday, May 18, 2024
HomeIndiaവനിതാ ഉദ്യോഗസ്ഥര്‍ കമാന്‍ഡിങ് ഓഫീസര്‍ പദവിയിലേക്ക്

വനിതാ ഉദ്യോഗസ്ഥര്‍ കമാന്‍ഡിങ് ഓഫീസര്‍ പദവിയിലേക്ക്

ല്‍ഹി : 1992-2006 ബാച്ചിലെ നിലവില്‍ ലെഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള 244 വനിതാ ഉദ്യോഗസ്ഥരെയാണ് കേണല്‍ റാങ്കിലേക്കായി പരിഗണിച്ചിരിക്കുന്നത്.

ഇതില്‍ 108 പേരുടെ പ്രൊമോഷനില്‍ നടപടികള്‍ പൂര്‍ത്തിയായി.

ആദ്യമായി വനിതാ ഉദ്യോഗസ്ഥര്‍ക്ക് പുരുഷ ഉദ്യോഗസ്ഥരുടേതിന് തുല്യമായ സുപ്രധാന റാങ്ക് ലഭിച്ചിരിക്കുന്നു. ജഡ്ജ് അഡ്വക്കറ്റ് ജനറല്‍, ആര്‍മി എഡ്യുക്കേഷന്‍ കോപ്‌സ് എന്നീ 2 ബ്രാഞ്ചുകളില്‍ മാത്രമാണ് വനിതാ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മീഷനും കേണല്‍ റാങ്കും നല്‍കിയിരുന്നത്. ഇത് ഓഫീസ് ജോലിയാണ്. ട്രൂപ്പുകളുടെ കമാന്‍ഡിങ് എന്ന കാര്യം ഇതിലില്ല.

വനിതാ ഉദ്യോഗസ്ഥര്‍ക്ക് സേനയില്‍ പെര്‍മനന്റ് കമ്മീഷന്‍ അനുവദിക്കണമെന്ന ഫെബ്രുവരി 2020ലെ സുപ്രീംകോടതി ഉത്തരവാണ് ഈ സ്ഥാനക്കയറ്റത്തിലേക്കുള്ള വാതില്‍ തുറന്നത്. യുദ്ധരംഗത്ത് ഒഴികെ മറ്റെല്ലാ വിഭാഗത്തിലും പെര്‍മനന്റ് കമ്മീഷന്‍ ഇതുവഴി സാധ്യമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular