Friday, May 3, 2024
HomeKeralaകെ സുരേന്ദ്രൻ അധ്യക്ഷനായി തുടരും; അഞ്ച് ജില്ലാ അധ്യക്ഷന്മാരെ മാറ്റി

കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരും; അഞ്ച് ജില്ലാ അധ്യക്ഷന്മാരെ മാറ്റി

തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം ഉണ്ടാകും എന്ന അഭ്യൂഹങ്ങൾ തള്ളി പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ തന്നെ അധ്യക്ഷനായി തുടരും. അഞ്ചു ജില്ലാ പ്രസിഡന്റുമാരെ മാറ്റി നിയമിച്ചു. മൂന്നു പേരെ പുതിയതായി സംസ്ഥാന വൈസ് പ്രസിഡന്റുമാർ ആക്കി. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് മറ്റു പാർട്ടികളിൽ നിന്നും ബിജെപിയിൽ എത്തിയ നേതാക്കൾക്ക് ഭാരവാഹിത്വം നൽകിയിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് അധ്യക്ഷൻമാരെ മാറ്റിയത്. കോട്ടയത്തെ ന്യൂനപക്ഷ മുഖമായിരുന്ന ജില്ലാ അധ്യക്ഷൻ നോബിൾ മാത്യുവിനെ മാറ്റി ലിജിൻ ലാലിനെ നിയമിച്ചു. പി രഘുനാഥ്, ബി. ഗോപാലാകൃഷ്ണൻ, സി ശിവൻകുട്ടി എന്നിവരെയാണ് പുതിയതായി സംസ്ഥാന വൈസ് പ്രസിഡന്റുമാരായി  നിയമിച്ചത്. അടുത്തിടെ ബിജെപിയിൽ എത്തിയ  ഡോക്ടർ പ്രമീളാദേവി, ഡോക്ടർ കെ എസ് രാധാകൃഷ്ണൻ എന്നിവർ വൈസ് പ്രസിഡന്റുമാരായി തുടരും. സംസ്ഥാന വക്താവ് സ്ഥാനത്തു നിന്നാണ് ബി ഗോപാലകൃഷ്ണനെ വൈസ് പ്രസിഡന്റ് ആക്കിയത്.

കെ ശ്രീകാന്ത്, ജെ ആർ പത്മകുമാർ, രേണു സുരേഷ്, പന്തളം പ്രതാപൻ എന്നിവർ പുതിയതായി സംസ്ഥാന സെക്രട്ടറിമാർ ആകും. കോൺഗ്രസ് നേതാവ് പന്തളം സുധാകരന്റെ സഹോദരനായ പന്തളം പ്രതാപൻ നിയമസഭ തെരഞ്ഞെടുപ്പ് സമയത്താണ് ബിജെപിയിൽ എത്തിയത്. കെ വി എസ് ഹരിദാസ്, സന്ദീപ് വചസ്പതി, ടിപി സിന്ധുമോൾ എന്നിവർ അവർ പുതിയ വക്താക്കൾ ആകും.

സംസ്ഥാന ബിജെപിയിലെ കൃഷ്ണദാസ് പക്ഷ നേതാക്കളായ എ എൻ  രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. കഴിഞ്ഞ പുനഃസംഘടനയിൽ ഇരുവരെയും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച പ്പോഴും  ഇരുവരും ജനറൽസെക്രട്ടറി സ്ഥാനത്തെ തിരിച്ചെത്തിയില്ല എന്നത് ശ്രദ്ധേയം. അതേസമയം എം ടി രമേശ് ജനറൽ സെക്രട്ടറിയായി തുടരും.

നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ പരാജയം ഉണ്ടായ ജില്ലകളിലാണ്  ജില്ലാ അധ്യക്ഷന്മാരെ മാറ്റിയതെന്നാണ് സൂചന. വലിയ കുതിപ്പു ഉണ്ടാകും എന്ന് കരുതിയ കോട്ടയം ജില്ലയിൽ ഒരു ലക്ഷത്തിൽപരം വോട്ട് പറഞ്ഞു. പാലക്കാട്, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിലും പ്രതീക്ഷിച്ചതിനേക്കാൾ വലിയ തിരിച്ചടിയാണ് നിയമസഭയിൽ ഉണ്ടായത്. കെ സുരേന്ദ്രൻ മത്സരിച്ച രണ്ട് മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലാ അധ്യക്ഷന്മാരെ മാറ്റി എന്നതും ശ്രദ്ധേയമാണ്.

തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ഇതിൽ കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കാലാവധി തികയ്ക്കാൻ സുരേന്ദ്രന് ദേശീയ നേതൃത്വം അനുമതി നൽകിയെന്നാണ് സൂചന. നിലവിൽ രണ്ടുവർഷമാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് സുരേന്ദ്രൻ പൂർത്തിയാക്കിയത്. ഒരുവർഷം കൂടി അധ്യക്ഷസ്ഥാനത്ത് തുടർന്നേക്കാം. വിവിധ പോഷക സംഘടനകളുടെ നേതൃത്വത്തിലും മാറ്റം വന്നിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular