Sunday, May 19, 2024
HomeUSAജെയ്സൻ ജോണിന്റെ തിരോധാനം: പ്രൈവറ്റ് ഇൻ വെസ്റ്റിഗേറ്ററും രംഗത്ത്

ജെയ്സൻ ജോണിന്റെ തിരോധാനം: പ്രൈവറ്റ് ഇൻ വെസ്റ്റിഗേറ്ററും രംഗത്ത്

ഓസ്റ്റിന്‍, ടെക്‌സസ് : നാലു ദിവസമായി കാണാതായ ജെയ്‌സന്‍ ജോണിനെ കണ്ടെത്താൻ  പ്രൈവറ്റ്  ഇൻ വെസ്റ്റിഗേറ്ററും രംഗത്ത് . പോലീസും മറ്റ് അധിക്രുതരും അന്വെഷണം  തുടരുന്നുണ്ട്. അതിനു തുണയാകുവാനാണ്  സ്വകാര്യ അനേഷണം.

ലേഡി ബേര്‍ഡ് ലെയ്ക്കില്‍ ഇന്നലെ രണ്ടിടത്ത്  പ്രത്യേകം സേര്‍ച് നടത്തിയെന്ന് ജെയ്സ്‌ന്റെ പിതാവ് ജോണ്‍ പറഞ്ഞു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. ഇന്ന് (വ്യാഴം) ഉച്ചയോടേ പോലീസ് ടീം വീണ്ടും സേര്‍ചിനെത്തും.

ഇത്രയും ദിവസമായതോടെ ജേസനെ കാണാതായത് ഇവിടെ തന്നെയാണോ  എന്ന് സംശയം പോലും ഉയര്‍ന്നിട്ടുണ്ട്. സമീപവാസിയായ വ്യക്തി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  ലെയ്കില്‍ സേര്‍ച്ച് നടത്തുന്നത്.

പ്രൈവറ്റ്  ഇൻവെസ്റ്റിഗേറ്ററെ  ഏർപ്പെടുത്താനും  മറ്റുമായി ജെയ്‌സന്റെ സുഹ്രുതുക്കൾ  ഒരു ഗോ ഫണ്ട് മീ ധനസമാഹരണവും ആരംഭിച്ചു. ഇതിനകം 26000-ല്‍ പരം ഡോളര്‍ ലഭിചിട്ടുണ്ട്.

കാണാതായതിനെ തലേന്ന് ശനിയാഴ്ച മകനുമായി സംസാരിച്ചതായി ജേസ ന്റെ അമ്മ എൽസി ജോൺ പ്രാദേശിക ചാനലിനോട് പറഞ്ഞു.

തങ്ങളുടെ മൂന്ന് ആൺകുട്ടികളും    ആഴ്ചയിൽ ഒരിക്കലെങ്കിലും    വിളിക്കും. സംസാരിക്കുമ്പോൾ പുത്രൻ  വളരെ സന്തോഷവാനായിരുന്നുവെന്ന്  അവർ  പറഞ്ഞു.

മകൻ വീട്ടിൽ വന്നിട്ടില്ലെന്ന സന്ദേശം ഞായറാഴ്ച ലഭിചു. ഞായറാഴ്ച പുലർച്ചെ സുഹൃത്തുക്കളോടൊപ്പം റെയ്‌നി സ്ട്രീറ്റിൽ ഉണ്ടായിരുന്നു.  രണ്ട് മണിയോടെയാണ് വീട്ടിലേക്ക്  പോയത്. ജെയ്‌സന്  വീട്ടിൽ ഒരു നായയുണ്ട്.

പുറപ്പെട്ട ഒരു മിനിറ്റിനുശേഷം   നിരീക്ഷണ ക്യാമറയിൽ കണ്ടു. പിന്നെ ഒരു വിവരവുമില്ല.   ലേഡി ബേർഡ് തടാകത്തിൽ വീണതാകാമെന്നാണ് സംശയം. ക്രിസ്റ്റഫർ എന്നു പേരുള്ള സമീപവാസി   ഒരു ഭവനരഹിതനാണെന്ന് പറയുന്നു. അയാൾ ഒരു  ശബ്ദം കേട്ടു.  ഓടിച്ചെന്നു സഹായിക്കാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല.

തുടർന്ന് ആംബുലൻസ് വന്നു, പോലീസുകാർ വന്നു, ഹെലികോപ്റ്റർ വന്നു. പക്ഷെ മകന്റെ ഒരു വിവരവുമില്ല.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റ് 50 ഓളം  പേര് തെരച്ചിലിനെത്തി.

ഫോണുമായോ   കമ്പ്യൂട്ടർ ഡാറ്റയുമായോ  ബന്ധപ്പെടാനാകാത്തതിനാൽ  തിരച്ചിൽ ബുദ്ധിമുട്ടായി തുടരുന്നു.  ലേഡി ബേർഡ് തടാകത്തിന് അടുത്തുള്ള ബിസിനസ്സുകളിൽ   ക്യാമറകൾ പ്രവർത്തിക്കുന്നുമില്ല.

ക്യാമറ ഓഫാണെന്ന്   പറയുന്നുണ്ട്. എന്തുകൊണ്ട്?   ബിസിനസ്സ് ഉണ്ടെങ്കിൽ  ക്യാമറ ഓണായിരിക്കണം.  ഇത്  പോലെ മറ്റൊരാൾക്ക് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാ ബിസിനസ്സുകളും അവരുടെ ക്യാമറ ഓണാക്കേണ്ടതുണ്ട്- എൽസി ജോൺ പറഞ്ഞു.

രണ്ട് വർഷമായി ജെയ്‌സൺ   ഓസ്റ്റിനിൽ താമസിക്കുന്നു.   സാങ്കേതിക ഗവേഷണ, കൺസൾട്ടിംഗ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഒട്ടേറെ സുഹൃത്തുക്കളുണ്ട് .

തന്റെ ജോലിയെയും  കുടുംബത്തെയും  സ്നേഹിച്ച ജെയ്സനെപ്പറ്റി    ആർക്കും മോശമായി ഒന്നും  പറയാൻ കഴിയില്ലെന്നവർ ചൂണ്ടിക്കാട്ടി.   മകൻ തിരികെ വരുന്നതിനായി തടാകത്തിനടുത്ത്  കാത്തിരിക്കുന്നുവെന്ന് വിശ്വസിക്കാനാവുന്നില്ല.

പ്രായപൂർത്തിയായവരെ കാണാതായ കേസായി ഇത് അന്വേഷിക്കുകയാണെന്നും അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും ഓസ്റ്റിൻ പോലീസ്  പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular