Monday, May 6, 2024
HomeUSAപ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രമ്പിനെ പിന്നിലാക്കി റോണ്‍ ഡിസാന്റിസ് കുതികുന്നു

പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രമ്പിനെ പിന്നിലാക്കി റോണ്‍ ഡിസാന്റിസ് കുതികുന്നു

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രമ്പിനെ പിന്നിലാക്കി  റോണ്‍ ഡിസാന്റിസ് കുതികുന്നു .സ്വതന്ത്ര മോണ്‍മൗത്ത് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ഏറ്റവും പുതിയ സര്‍വെയില്‍ ട്രമ്പിനെക്കാള്‍ 13 ശതമാനം വോട്ടുകള്‍ നേടിയാണ് റോണ്‍ ഡിസാന്റിസ് കുതികുന്നത് .   2024 ലെ   റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ ദേശീയ വോട്ടെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്, ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് എന്നിവരായിരിക്കും മുഖ്യ എ തിരാളികള്‍.അതിനു മുന്‍പ് ട്രമ്പ് രംഗത്തു നിന്നും പുറത്തായാല്‍  മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, നിക്കി ഹേലി, മൈക്ക് പോംപിയോ തുടങ്ങിയ മറ്റ് ജിഒപികളില്‍ ആരെങ്കിലുമായിരിക്കും  ഡിസാന്റിസിനെ എതിരിടുന്നത്

”ഡിസാന്റിസിന്റെ  പ്രചാരണം മുന്നേറുമ്പോള്‍ സംമ്പത്തികമായി ട്രമ്പിനോട് സമനില  നിലനിര്‍ത്താന്‍ കഴിയുമോ എന്നതാണ് മുഖ്യ ഘടകം,” സര്‍വേ നടത്തിയ സ്വതന്ത്ര മോണ്‍മൗത്ത് യൂണിവേഴ്‌സിറ്റി പോളിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ പാട്രിക് മുറെ പറഞ്ഞു.സര്‍വേയില്‍ പങ്കെടുത്ത GOP വോട്ടര്‍മാരില്‍ 40% പേര്‍ മാത്രമാണ് ട്രമ്പിനെ പിന്തുണച്ചത്.

യാഥാസ്ഥിതികര്‍ ‘ എന്ന് സ്വയം വിശേഷിപ്പിക്കു ന്നവരില്‍ 10% ലീഡ് ഉള്‍പ്പെടെ മിക്ക റിപ്പബ്ലിക്കന്‍ വിഭാഗങ്ങളിലും ഡിസാന്റിസ് മുന്നിലാണ്.

കോളേജ് വിദ്യാഭ്യാസമുള്ള റിപ്പബ്ലിക്കന്‍  വോട്ടര്‍മാര്‍ക്കും പ്രതിവര്‍ഷം 100,000 ഡോളറില്‍ കൂടുതല്‍ വരുമാനം നേടുന്നവര്‍ക്കും ഇടയില്‍ ഡിസാന്റിസിന് ട്രംപിനേക്കാള്‍ 2-1 ലീഡുണ്ട്.

ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ വോട്ടര്‍മാരുടെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടത്തില്‍ അദ്ദേഹം 7% വും സുവിശേഷകരല്ലാത്തവരില്‍ 22% മാര്‍ജിനും നേടി.

മറുവശത്ത്, പ്രതിവര്‍ഷം 50,000 ഡോളറില്‍ താഴെ വരുമാനം നേടുന്നവരിലും മുതിര്‍ന്നവരിലും ട്രംപ് ആരോഗ്യകരമായ ലീഡ് നിലനിര്‍ത്തുന്നു, ഇത് സമ്പന്ന വിഭാഗത്തില്‍  അദ്ദേഹത്തിന്റെ പിടി ശക്തമായി തുടരുന്നു എന്നതിന്റെ സൂചനയാണ്.

ഡിസാന്റിസ്, പെന്‍സ്, ഹേലി, ടെക്‌സസ് സെന. ടെഡ് ക്രൂസ് എന്നിവരും ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയും ന്യൂ ഹാംഷയര്‍ ഗവര്‍ണര്‍ ക്രിസ് സുനുനുവും. പ്രസിഡെന്റ് സ്ഥാനാര്‍ത്ഥികള്‍ ആകുമോയെന്നും ഇപ്പോള്‍ വ്യക്തമല്ല.

ഡിസാന്റിസ്  ഇതിനകം തന്നെ  കാര്യമായ അടിത്തറ ഉണ്ടാക്കിയിട്ടുണ്ട്. ഡിസംബറില്‍ സമാനമായ ഒരു വോട്ടെടുപ്പ് ഡിസാന്റിസ് 39% മുതല്‍ 26% വരെ ഉയര്‍ന്നു, മറ്റുള്ളവര്‍ വളരെ പിന്നിലായിരുന്നു.

ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള റിപ്പബ്ലിക്കന്‍  സ്ഥാനാര്‍ത്ഥി ട്രമ്പ്
മാത്രമാണ്. എന്നാല്‍ അടുത്തയാഴ്ച  ഹേലി രംഗത്തുവരുമെന്നു തീര്‍ച്ചയാണ് .വൈറ്റ് ഹൗസിലേക്ക് മത്സരിക്കാന്‍ അദ്ദേഹം തീരുമാനിച്ചിട്ടുണ്ടെന്നും മെയ് അല്ലെങ്കില്‍ ജൂണില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും ഡിസാന്റിസിന്റെ വക്താക്കള്‍  പറയുന്നു.

ട്രമ്പ് ഇതിനകം തന്നെ ഡിസാന്റിസിനെതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞു അദ്ദേഹം കോവിഡ് നിയന്ത്രണങ്ങളില്‍ വളരെ ഉദാരമനസ്‌കനാണെന്നും ഹൈസ്‌കൂള്‍ അദ്ധ്യാപകനായിരിക്കെ കൗമാരക്കാരായ പെണ്‍കുട്ടികളുമായി സൗഹൃദം പുലര്‍ത്തുന്ന 2002-ലെ ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഡിസാന്റിസ് ഈ ആരോപണം നിഷേധിക്കുകയും തിരിച്ചടിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുകയുമാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular