Sunday, May 19, 2024
HomeUSAഭൂകമ്പ ബാധിതര്‍ക്ക് 30 മില്യണ്‍ ഡോളര്‍ സംഭാവന നൽകി പാക്കിസ്ഥാന്‍ സ്വദേശി

ഭൂകമ്പ ബാധിതര്‍ക്ക് 30 മില്യണ്‍ ഡോളര്‍ സംഭാവന നൽകി പാക്കിസ്ഥാന്‍ സ്വദേശി

വാഷിംഗ്ടണ്‍ :  അപ്രതീക്ഷിതമായി യുഎസിലെ തുര്‍ക്കി എംബസിയില്‍ എത്തിയ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾ  ഭൂകമ്പത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ 30 മില്യണ്‍ ഡോളര്‍ നല്‍കി.
യുഎസില്‍ താമസിക്കുന്ന ഒരു പാക്കിസ്ഥാന്‍ സ്വദേശിയാണ് ഭൂകമ്പ ബാധിതര്‍ക്ക് 30 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കാന്‍ തുര്‍ക്കി എംബസിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഈ നടപടി തന്നെ വളരെയധികം സന്തോഷിപ്പിച്ചതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞു.  റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ഈ വാരാന്ത്യത്തില്‍ 30,000 കവിഞ്ഞു.
ഈ ആഴ്ച ആദ്യം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് 30 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യാന്‍ യുഎസില്‍ താമസിക്കുന്ന ഒരു പാകിസ്ഥാനി തുര്‍ക്കി എംബസിയില്‍ പോയതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് വെളിപ്പെടുത്തിയത്.
മനുഷ്യസ്നേഹത്തിന്റെ മഹത്തായ പ്രവര്‍ത്തനങ്ങളാണിവെന്നും മറികടക്കാന്‍ കഴിയാത്തതായി തോന്നുന്ന പ്രതിബന്ധങ്ങളില്‍ വിജയിക്കാന്‍ ഇക്കാര്യം മനുഷ്യരാശിയെ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular