Saturday, May 18, 2024
HomeKeralaഒരു ദിവസം നെടുമ്ബാശേരിയില്‍ പിടികൂടിയത് ഒന്നരക്കോടിയുടെ സ്വര്‍ണം

ഒരു ദിവസം നെടുമ്ബാശേരിയില്‍ പിടികൂടിയത് ഒന്നരക്കോടിയുടെ സ്വര്‍ണം

കൊച്ചി : നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. ഇന്ന് മൂന്ന് യാത്രക്കാരില്‍ നിന്നായി മൂന്ന് കിലോഗ്രാമിലധികം സ്വര്‍ണം പിടികൂടി.

ഇന്ന് പിടിച്ചെടുത്തതില്‍ 900 ഗ്രാം സ്വര്‍ണം ഗ്രീന്‍ ചാനലിലൂടെ കടത്താന്‍ ശ്രമിച്ചതാണ്. 916 ഗ്രാം തൂക്കം വരുന്ന മിശ്രിത രൂപത്തിലുള്ള സ്വര്‍ണമാണ് പിടികൂടിയത് ദുബായില്‍ നിന്ന് വന്ന മലപ്പുറം സ്വദേശി അഹമ്മദ് ആണ് കസ്റ്റംസിന്റെ പിടിയിലായത്.

കൂടാതെ ഇന്ന് രാവിലെ ജിദ്ദയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയ മറ്റ് രണ്ട് യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഫസലാണ് ഇന്ന് രാവിലെ 1.059 കിലോ സ്വര്‍ണവുമായി പിടിയിലായത്.

മലപ്പുറം സ്വദേശി മുഹമ്മദ് ഫാസിറാണ് പിടിയിലായ മറ്റൊരാള്‍. 1.15 കിലോ സ്വര്‍ണമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് മൂന്ന് പേരും സ്വര്‍ണം കൊണ്ടുവന്നത്. ഇവര്‍ മലപ്പുറം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് മാഫിയയുടെ ആളുകളാണെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular