Monday, May 20, 2024
HomeKeralaഅയല്‍വാസിയുടെ മര്‍ദ്ദനമേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് പൊലീസ്

അയല്‍വാസിയുടെ മര്‍ദ്ദനമേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് പൊലീസ്

തിരുവനന്തപുരം : അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ കൈകാലുകള്‍ അടിച്ചൊടിച്ച സംഭവത്തില്‍ വട്ടപ്പാറ അമ്ബലനഗര്‍ അരുണ്‍ഭവനില്‍ കെ.

അരുണ്‍ദാസ് (28), പിതാവ് കൃഷ്ണന്‍കുട്ടി (60) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരുടെയും ബന്ധുവും അയല്‍വാസിയുമായ അമ്ബലനഗര്‍ വീട്ടില്‍ ആര്‍.അപ്പു (60) വിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10ഓടെയാണ് സംഭവം.

പരിക്കേറ്റ അപ്പുവിനെ ആശുപത്രിയിലെത്തിക്കാന്‍ വിളിച്ച ആംബുലന്‍സ് നിയന്ത്രണം വിട്ട് വേറ്റിനാട് വച്ച്‌ തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ മദ്യപിച്ചതാണ് അപകടത്തിനു കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

തുടര്‍ന്ന് മറ്റൊരു ആംബുലന്‍സ് വരുത്തിയാണ് അപ്പുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വീട്ടില്‍ നിന്നും മണ്‍വെട്ടിയും മറ്റും കാണാതായെതിനു അപ്പു മദ്യപിച്ച്‌ കൃഷ്ണന്‍കുട്ടിയുടെ വീടിനു മുന്നിലെത്തി അസഭ്യം പറയുകയും ഇതില്‍ പ്രകോപിതനായി അരുണ്‍ ദാസ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അപ്പുവിന്റെ കൈകളും കൃഷ്ണന്‍കുട്ടി കുറുവടി കൊണ്ട് കാലും അടിച്ചൊടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

പൊലീസ് സ്ഥലത്തെത്തുമ്ബോള്‍ അപ്പു രക്തത്തില്‍കുളിച്ചു കിടക്കുകയായിരുന്നു. എസ്‌എച്ച്‌ഒ എസ്. ശ്രീജിത്ത്, എസ്‌ഐ ശ്രീലാല്‍ എഎസ്‌ഐ സുനില്‍കുമാര്‍, സിപിഒ ജയകുമാര്‍ എന്നിവരടങ്ങുന്ന സംഘം കൃഷ്ണന്‍കുട്ടിയെ വീട്ടില്‍ നിന്നു സംഭവ ദിവസവും, അരുണ്‍ദാസിനെ ഇന്നലെ ബന്ധുവീട്ടില്‍ നിന്നും അറസ്റ്റു ചെയ്തു. മദ്യപിച്ച്‌ ആംബുലന്‍സ് ഓടിച്ച ഡ്രൈവര്‍ തൃശൂര്‍ ചൂലിശ്ശേരി അമ്ബാടത്ത് ശിവകുമാര്‍ ( 47 ) നെതിരെ വട്ടപ്പാറ പൊലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular