Friday, May 17, 2024
HomeKeralaയുവതി തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

യുവതി തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

മ്ബാട് : പൊങ്ങല്ലൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
പൊങ്ങല്ലൂര്‍ പൊയിലില്‍ ഷമീമിന്റെ ഭാര്യ സുല്‍ഫത്ത് (25) ജീവനൊടുക്കിയ സംഭവത്തില്‍ സുല്‍ഫത്തിന്റെ ഭര്‍ത്താവ് ശമീമിനെ (32) ആണ് നിലമ്ബൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് സംഭവം. ശമീം ക്രൂരമായി മര്‍ദിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.
മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച്‌ നിലമ്ബൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ശമീമിനെ ചോദ്യം ചെയ്ത് രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്.
ആത്മഹത്യാപ്രേരണകുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ചുങ്കത്തറ പൂക്കോട്ടുമണ്ണ മുത്തെക്കല്‍ മുഹമ്മദാലിയുടെയും റസിയയുടെയും മകളാണ്. മക്കള്‍: അല്‍ഹാന ഫാത്വിമ, മുഹമ്മദ് ഹയാന്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പൂക്കോട്ടുമണ്ണ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular