Thursday, May 2, 2024
HomeKeralaഒടുവില്‍ നടപടി സിഐക്ക് ശബ്ദസന്ദേശം അയച്ച ശേഷം വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ക്ഷേത്രഭാരവാഹി അറസ്റ്റില്‍

ഒടുവില്‍ നടപടി സിഐക്ക് ശബ്ദസന്ദേശം അയച്ച ശേഷം വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ക്ഷേത്രഭാരവാഹി അറസ്റ്റില്‍

തിരുവനന്തപുരം : ആക്കുളം, പുലയനാര്‍കോട്ടയില്‍ വീട്ടമ്മയെ മര്‍ദിച്ച കേസില്‍ കുന്നം മഹാദേവക്ഷേത്രം പ്രസിഡന്റ് അശോകന്‍ അറസ്റ്റില്‍.
മര്‍ദനമേറ്റ വീട്ടമ്മ വിജയകുമാരി ക്ഷേത്രം ഭാരവാഹികളെ കുറ്റപ്പെടുത്തി ആത്മഹത്യാ കുറിപ്പെഴുതിവച്ച ശേഷം ജീവനൊടുക്കിയിരുന്നു. അതേസമയം, മര്‍ദിച്ചു എന്ന പരാതിയില്‍ അല്ലാതെ ആത്മഹത്യാപ്രേരണയില്‍ പൊലീസ് കേസെടുത്തിട്ടില്ല.
പുലയനാര്‍കോട്ടയ്ക്ക് സമീപം താമസിക്കുന്ന വീട്ടമ്മ വിജയകുമാരിയുടെ ആത്മഹത്യയിലാണ് വളരെ വൈകിയെങ്കിലും മെഡിക്കല്‍ കോളേജ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

വിജയകുമാരിയുടെ കുടുംബവും സമീപത്തെ കുന്നം മഹാദേവ ക്ഷേത്രത്തിലെ ഭാരവാഹികളും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നു.

ഇതിനിടയില്‍ ക്ഷേത്രം പ്രസിഡന്റ് അശോകന്‍ ജെ.സി.ബിയുമായി വന്ന് വിജയകുമാരിയുടെ പുരയിടത്തിന്റെ സര്‍വേകല്ല് പിഴുതുമാറ്റി. തടയാന്‍ ശ്രമിച്ചപ്പോള്‍ വിജയകുമാരിയെ ആക്രമിക്കുകയും ചെയ്തു.

ഈ കേസിലാണ് പ്രസിഡന്റ് അശോകനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
മര്‍ദനത്തിന് കേസെടുത്തിട്ടും ഒരാഴ്ചയായി തുടര്‍നടപടിയൊന്നും ഇല്ലാത്തതിനാല്‍ വിജയകുമാരി മെഡിക്കല്‍ കോളജ് സി.ഐയ്ക്ക് സന്ദേശം അയച്ചു.
ഇതിന് ശേഷം ക്ഷേത്രം ഭാരവാഹികളുടെ പേരെഴുതിവച്ച്‌ തൂങ്ങിമരിക്കുകയായിരുന്നു.
അശോകന്‍ ഉള്‍പ്പടെയുള്ളവരുടെ തുടര്‍ച്ചയായ ഉപദ്രവാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ആത്മഹത്യാകുറിപ്പിലെ ആരോപണം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular