Sunday, May 19, 2024
HomeKeralaഎറണാകുളത്ത് യുട്യൂബ് ചാനല്‍ അവതാരകയ്ക്കും ക്യാമറാമാനും നേരെ ആക്രമണം

എറണാകുളത്ത് യുട്യൂബ് ചാനല്‍ അവതാരകയ്ക്കും ക്യാമറാമാനും നേരെ ആക്രമണം

ലുവ : യുട്യൂബ് ചാനലിന്റെ അവതാരകയെയും ക്യാമറമാനെയും ഒരു സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ പോലീസ് കേസ് രജിസ്റ്റ്ര്‍ ചെയ്തു.

ആലുവ മെട്രോ സ്റ്റേഷന്‍ പരിസരത്ത് വച്ചായിരുന്നു സംഭവം നടന്നത്. സ്പടികം സിനിമയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനിടെ ഓട്ടോ തൊഴിലാളികള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് യുവതി നല്‍കിയ പരാതി.

ഒരു പ്രകോപനവും കൂടാതെയായിരുന്നു ആക്രമണമെന്നും യുവതി പറയുന്നു. എട്ടോളം പേര്‍ ചേര്‍ന്നായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ക്യാമറമാനും പരിക്കുപറ്റിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ ആലുവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular