Saturday, May 18, 2024
HomeKeralaഷുഹൈബ് വധം ആസൂത്രിതം, മുഖ്യമന്ത്രി രാജിവെക്കുന്നത് മാന്യത: കെ മുരളീധരന്‍

ഷുഹൈബ് വധം ആസൂത്രിതം, മുഖ്യമന്ത്രി രാജിവെക്കുന്നത് മാന്യത: കെ മുരളീധരന്‍

കോഴിക്കോട് : ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച്‌ മുതി‍‍ര്‍ന്ന കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്‍.

കോണ്‍ഗ്രസിന്റെ പരാതി അക്ഷരാ‍ര്‍ത്ഥത്തില്‍ ശരിവെക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം തന്നെ നടത്തണം. ആസൂത്രിത കൊലപാതകമായിരുന്നു ഷുഹൈബിന്റേത്. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വിഷയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷുഹൈബ് വധക്കേസിലെ അന്വേഷണം പാ‍ര്‍ട്ടി നേതാക്കളിലേക്ക് എത്താതെ ഇരിക്കാനാണ് സിപിഎം ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ‍‍ര്‍എസ്‌എസ് – ജമാ അത്തെ ഇസ്ലാമി കൂടിക്കാഴ്ചയിലും അദ്ദേഹം വിമ‍‍ര്‍ശനം ഉന്നയിച്ചു. വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല. ആര്‍എസ്‌എസ് നയം മാറ്റാന്‍ ആര് വിചാരിച്ചാലും നടക്കില്ല. ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണ് ആര്‍എസ്‌എസ് ലക്ഷ്യം.മതേതര ശക്തികളുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് കൂടിക്കാഴ്ചയെന്നും അദ്ദേഹം വിമ‍ര്‍ശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular