Saturday, May 4, 2024
HomeIndiaബല്ലൂരില്‍ 34 കാരിയായ അധ്യാപികയെ കുത്തിക്കൊന്ന കേസില്‍ മെക്കാനിക്ക് പിടിയില്‍

ബല്ലൂരില്‍ 34 കാരിയായ അധ്യാപികയെ കുത്തിക്കൊന്ന കേസില്‍ മെക്കാനിക്ക് പിടിയില്‍

ബെംഗളൂരുവിലെ വസതിയില്‍ വച്ച്‌ അകന്ന ബന്ധുവായ 34 കാരനായ സ്കൂള്‍ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ 38 കാരനായ മെക്കാനിക്കിനെ ബുധനാഴ്ച മൈസൂരില്‍ അറസ്റ്റ് ചെയ്തു.
പ്രതി ഇരയില്‍ നിന്ന് 90,000 രൂപ കടം വാങ്ങിയെന്നും വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കഴുത്തില്‍ മൂന്ന് തവണ കുത്തിയെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബെംഗളൂരു ശാന്തിനഗറിന് സമീപം നഞ്ചപ്പ സര്‍ക്കിളില്‍ വാടകവീട്ടില്‍ താമസിക്കുന്ന കൗസര്‍ മുബീന(34) കൊല്ലപ്പെട്ടത്. വിവാഹമോചിതയായ മുബീന ലാല്‍ബാഗിന് സമീപത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ്. ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ക്കൊപ്പമാണ് ഇവര്‍ നഞ്ചപ്പ സര്‍ക്കിളിലെ വീട്ടില്‍ താമസിച്ചിരുന്നത്.

സംഭവസമയം മകള്‍ സ്‌കൂളിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 3.30-ഓടെ വീട്ടില്‍നിന്ന് നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് മുബീനയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ മൂന്നുതവണ കുത്തേറ്റ മുബീനയെ വീട്ടിലെ പ്രധാനവാതിലിന് സമീപം ചോരയില്‍ കുളിച്ചനിലയിലാണ് കണ്ടെത്തിയത്. നിലവിളി കേട്ട് വരുന്നതിനിടെ മുബീനയുടെ വീട്ടില്‍നിന്ന് ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായി അയല്‍ക്കാരില്‍ ചിലര്‍ മൊഴി നല്‍കിയിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular