Saturday, May 18, 2024
HomeKeralaകോഴിക്കോട് പേരാമ്ബ്രയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

കോഴിക്കോട് പേരാമ്ബ്രയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

കോഴിക്കോട് : പേരാമ്ബ്ര കക്കാട് പള്ളിക്ക് സമീപം ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കൈതക്കല്‍ ലക്ഷംവീട് കോളനിയിലെ ഹനീഫയാണ് മരിച്ചത്.
ഉച്ചയ്ക്ക് ഒരു മണിയോടെ പുതിയ ബൈപാസ് ജങ്ഷനു സമീപത്താണ് അപകടം സംഭവിച്ചത്. മുമ്ബില്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ഫനീഫ സഞ്ചരിച്ച സ്കൂട്ടര്‍ കാറിലിടിക്കുകയായിരുന്നു.
തുടര്‍ന്ന് സ്കൂട്ടര്‍ മറിഞ്ഞ് ഹനീഫ റോഡിലേക്ക് വീഴുകയും കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിനടിയില്‍പ്പെടുകയുമായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഹനീഫ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular