Saturday, May 4, 2024
HomeIndiaഐപിഎല്‍ മത്സരക്രമം തയാര്‍

ഐപിഎല്‍ മത്സരക്രമം തയാര്‍

മുംബൈ : ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 16-ാം സീസണ് മാര്‍ച്ച്‌ 31-ന് തുടക്കം കുറിക്കുന്നത്.
നിലവിലെ ചാമ്ബ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് അഹമ്മദാബാദില്‍ വച്ച്‌ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടുന്നതോടെയാണ് ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുക. മെയ് 21-ന് 70 ലീഗ് മത്സരങ്ങളുള്ള പുതിയ സീസണിലെ അവസാന ലീഗ് മത്സരമായ ആര്‍സിബി – ടൈറ്റന്‍സ് പോരാട്ടം ബംഗളൂരുവില്‍ വച്ച്‌ നടക്കും. ശനി, ഞായര്‍ ദിവസങ്ങള്‍ ഡബിള്‍ ഹെഡര്‍ ദിനങ്ങളായിരിക്കും. പതിവനുസരിച്ച്‌ വൈകിട്ട് 3:30-നും 7:30-നുമായിരിക്കും മത്സരങ്ങള്‍ ആരംഭിക്കുക. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ രണ്ട് ഹോം മത്സരങ്ങള്‍ ആസാമിലെ ഗോഹട്ടിയില്‍ വച്ചായിരിക്കും നടക്കുക. പഞ്ചാബ് കിംഗ്സിന്‍റെ അവസാന രണ്ട് ലീഗ് മത്സരങ്ങള്‍ക്ക് ധര്‍മശാല വേദിയാകും. പ്ലേഓഫ് മത്സരങ്ങളുടെ സമയക്രമവും വേദികളും പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു..
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular