Friday, May 3, 2024
HomeIndiaതെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ അടിമ; ഇപ്പോള്‍ സംഭവിക്കുന്നത് നാട്ടുനടപ്പില്ലാത്ത കാര്യങ്ങള്‍ - ആഞ്ഞടിച്ച്‌ ഉദ്ധവ് താക്കറെ

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ അടിമ; ഇപ്പോള്‍ സംഭവിക്കുന്നത് നാട്ടുനടപ്പില്ലാത്ത കാര്യങ്ങള്‍ – ആഞ്ഞടിച്ച്‌ ഉദ്ധവ് താക്കറെ

മുംബൈ : തെരഞ്ഞെടുപ്പ് ചിഹ്നവും പാര്‍ട്ടി പേരും കൈവിട്ടതിനു പിന്നാലെ തെരഞ്ഞെടുപ്പു കമ്മീഷനു നേരെ ആഞ്ഞടിച്ച്‌ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.”തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടിമയാണെന്നും ഒരിക്കലും ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം.

അടുത്ത തെരഞ്ഞെടുപ്പിന് ക്ഷമയോടെ തയാറെടുക്കണമെന്നും അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തു. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പാണ് ഉദ്ധവ് താക്കറെ സൂചിപ്പിച്ചത്.

പാര്‍ട്ടിയുടെ ചിഹ്നം കട്ടെടുത്ത കള്ളന്‍മാരെ ഒരു പാഠം പഠിപ്പിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ പേരും ഉപയോഗിക്കാന്‍ അര്‍ഹത ഷിന്‍ഡെ വിഭാഗത്തിനാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ഉദ്ധവ് വിഭാഗത്തിന് വലിയ തിരിച്ചടിയായിരുന്നു.

യഥാര്‍ഥ ശിവസേനയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അമ്ബും വില്ലും ചിഹ്നം ഷിന്‍ഡെ വിഭാഗത്തിന് നല്‍കിയത്. 1966ല്‍ ഉദ്ധവിന്റെ പിതാവ് ബാല്‍ താക്കറെയാണ് ശിവസേന സ്ഥാപിച്ചത്. പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ ഷിന്‍ഡെ-ഉദ്ധവ് വിഭാഗങ്ങള്‍ സുപ്രീംകോടതിയില്‍ പരാതി നല്‍കിയിരുന്നു.

തീരുമാനമെടുക്കുന്നതിനു മുമ്ബ് സുപ്രീംകോടതി വിധി വരുന്നതു വരെ കാത്തുനില്‍ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉദ്ധവ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണിലാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ശിവസേനയില്‍ പിളര്‍പ്പുണ്ടാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular