Friday, May 3, 2024
HomeIndiaജോര്‍ജ്ജ് സോറോസിനെ പരിഹസിച്ച്‌ കേന്ദ്ര വിദേശകാര്യ മന്ത്രി

ജോര്‍ജ്ജ് സോറോസിനെ പരിഹസിച്ച്‌ കേന്ദ്ര വിദേശകാര്യ മന്ത്രി

തകോടീശ്വരനായ നിക്ഷേപകന്‍ ജോര്‍ജ്ജ് സോറോസിനെതിരെ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.

ജോര്‍ജ്ജ് സോറോസിനെ ന്യൂയോര്‍ക്കില്‍ നിന്നുള്ള വൃദ്ധന്‍ പണക്കാരന്‍ അപകടകാരിയായ വ്യക്തി എന്ന് വിശേഷിപ്പിച്ച ജയശങ്കര്‍, ലോകം തന്‍്റെ തീരുമാനങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കണമെന്ന കാഴ്ചപ്പാടാണ് സോറോസിനുള്ളതെന്നും വിമര്‍ശിച്ചു.

ഇഷ്ടക്കാര്‍ ജയിച്ചാല്‍ തെരഞ്ഞെടുപ്പ് നല്ലതാണെന്നും, ഫലം മറിച്ചാണെങ്കില്‍ അത് മോശം ജനാധിപത്യമാണെന്നും ഇത്തരക്കാര്‍ പറഞ്ഞു നടക്കും. ഇത്തരം ആളുകള്‍ അപകടകാരിയാണ്, ഇല്ലാകഥകള്‍ മെനയുന്നതിനും പ്രചരിപ്പിക്കുന്നതിനും ഇത്തരക്കാര്‍ കോടികള്‍ ചെലവഴിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി. ഓസ്‌ട്രേലിയന്‍ മന്ത്രി ക്രിസ് ബ്രൗണുമായി ഒരു സെഷനില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍.

അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശതകോടീശ്വരനായ നിക്ഷേപകന്‍ ജോര്‍ജ്ജ് സോറോസ് വിമര്‍ശനം ഉന്നയിച്ചതോടെ അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള സോറോസിന്റെ പരാമര്‍ശത്തില്‍ മോദി സര്‍ക്കാരിലെ മറ്റ് മന്ത്രിമാര്‍ അതൃപ്തി പ്രകടിപ്പിച്ചു രംഗത്തുവരികയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular