Sunday, May 19, 2024
HomeIndiaറെയില്‍വേ ട്രാക്കില്‍നിന്ന് ലൈവ് വിഡിയോ; ട്രെയിന്‍ തട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം

റെയില്‍വേ ട്രാക്കില്‍നിന്ന് ലൈവ് വിഡിയോ; ട്രെയിന്‍ തട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി : റെയില്‍വേ ട്രാക്കില്‍നിന്ന് ലൈവ് വിഡിയോ ചെയ്യുന്നതിനിടെ ട്രെയിന്‍ തട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം.

ഡല്‍ഹിയിലെ ഷാഹ്ദാരയിലെ കാന്തി നഗര്‍ മേല്‍പ്പാലത്തിനു താഴെയായിരുന്നു അപകടം. ഡല്‍ഹി സ്വദേശികളായ വന്‍ശ് ശര്‍മ(23), മോനു(20) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടമുണ്ടായത്. കാന്തി നഗര്‍ സ്വദേശികളായ ഇരുവരും മൊബൈല്‍ പിടിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ലൈവ് ചെയ്യുകയായിരുന്നു. ട്രെയിന്‍ വരുന്ന ദൃശ്യങ്ങളായിരുന്നു ഇവര്‍ പകര്‍ത്തിക്കൊണ്ടിരുന്നത്.

ട്രെയിനിടിച്ച്‌ മരിച്ച യുവാക്കളുടെ മൃതദേഹം പൊലീസെത്തിയാണ് മാറ്റിയത്. സംഭവസ്ഥലത്തുനിന്ന് ഇവരുടെ മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ലൈവ് ചെയ്യുന്നവരാണ് യുവാക്കളെന്നാണ് പൊലീസിനു ലഭിച്ച വിവരം.

മൃതദേഹം ഡല്‍ഹിയിലെ ജി.ടി.ബി ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular