Saturday, May 4, 2024
HomeIndiaസൗത്ത് ഇന്ത്യന്‍ പയ്യന്മാരെ പ്രേമിക്കാന്‍ മകളോട് എപ്പോഴും പറയുമായിരുന്നു'; സുനില്‍ ഷെട്ടി

സൗത്ത് ഇന്ത്യന്‍ പയ്യന്മാരെ പ്രേമിക്കാന്‍ മകളോട് എപ്പോഴും പറയുമായിരുന്നു’; സുനില്‍ ഷെട്ടി

ക്രിക്കറ്റ് താരം കെഎല്‍ രാഹുലിന്റേയും ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയുടെ മകളും നടിയുമായ ആദിയ ഷെട്ടിയുടേയും വിവാഹം വന്‍ ആഘോഷമായിരുന്നു.

മകള്‍ രാഹുലുമായുള്ള പ്രണയം അറിഞ്ഞ് താന്‍ സന്തോഷിച്ചു എന്ന് പറയുകയാണ് സുനില്‍ ഷെട്ടി. കപില്‍ ശര്‍മ ഷോയില്‍ എത്തിയപ്പോഴാണ് രാഹുലും ആദിയയുമായുള്ള ബന്ധത്തേക്കുറിച്ച്‌ സുനില്‍ ഷെട്ടി വാചാലനായത്.

തെന്നിന്ത്യന്‍ പയ്യനെ പ്രണയിക്കണമെന്ന് താന്‍ മകളോട് എപ്പോഴും പറയുമായിരുന്നു എന്നാണ് സുനില്‍ ഷെട്ടി പറയുന്നത്. തന്റെ ജന്മനാടായ മംഗളൂരുവില്‍ നിന്നുള്ള ആളാണ് രാഹുല്‍ എന്നത് തന്നെ ഏറെ സന്തോഷിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവവും അദ്ദേഹം പങ്കുവച്ചു.

എയര്‍പോര്‍ട്ടില്‍ വച്ച്‌ രാഹുലിനെ കണ്ടപ്പോള്‍ താന്‍ ഏറെ ആവേശവാനായി. എന്റെ ജന്മനാടായ മാംഗളൂരുവില്‍ നിന്നുള്ളയാളാണ് എന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. വീട്ടില്‍ വന്ന് ഈ കാര്യം ആദിയയോടും മാനയോടും പറഞ്ഞപ്പോള്‍ അവര്‍ ഒന്നും മിണ്ടാതെ പരസ്പരം നോക്കി. പിന്നീട് മാന വന്നാണ് രാഹുലും ആദിയയും തമ്മില്‍ കാണുന്നുണ്ടെന്ന് പറയുന്നത്. ആദിയ അന്നോട് ഇത് പറഞ്ഞില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ വളരെ സന്തോഷവാനായിരുന്നു. സൗത്ത് ഇന്ത്യന്‍ ആണ്‍കുട്ടികളെ പ്രേമിക്കാന്‍ ഞാന്‍ എന്നും മകളോട് പറയുമായിരുന്നു. എന്റെ ജന്മസ്ഥലത്തുനിന്ന് കുറച്ചു കിലോമീറ്ററുകള്‍ മാത്രമാണ് രാഹുലിന്റെ വീട്ടിലേക്കുള്ളത്.- സുനില്‍ ഷെട്ടി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular