Friday, May 3, 2024
HomeKeralaപെര്‍ഫ്യൂം കുപ്പിക്കുള്ളിലും സ്വര്‍ണക്കടത്ത്; രണ്ടു കേസുകളിലായി കരിപ്പൂരില്‍ പിടികൂടിയത് 70 ലക്ഷം രൂപയുടെ സ്വര്‍ണം

പെര്‍ഫ്യൂം കുപ്പിക്കുള്ളിലും സ്വര്‍ണക്കടത്ത്; രണ്ടു കേസുകളിലായി കരിപ്പൂരില്‍ പിടികൂടിയത് 70 ലക്ഷം രൂപയുടെ സ്വര്‍ണം

ലപ്പുറം: സ്വര്‍ണം കടത്താന്‍ വേറിട്ട വഴികള്‍ പരീക്ഷിക്കുകയാണ് സ്വര്‍ണക്കടത്ത് സംഘങ്ങള്‍. പെര്‍ഫ്യൂം കുപ്പിക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താന്‍ ആയിരുന്നു കള്ളക്കടത്ത് സംഘങ്ങളുടെ ശ്രമം.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പെര്‍ഫ്യൂം കുപ്പിക്കുള്ളിലും ശരീരത്തിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം 70 ലക്ഷം രൂപ വില മതിക്കുന്ന 1.25 കിലോഗ്രാമോളം സ്വര്‍ണമാണ് രണ്ടു കേസുകളിലായി കോഴിക്കോട് എയര്‍ കസ്റ്റംസ്‌ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തില്‍ ദുബായില്‍ നിന്നും കോഴിക്കോട് മാത്തോട്ടം സ്വദേശി അസ്താക് നജ്മല്‍ (26) കൊണ്ടുവന്ന ബാഗേജിനുള്ളിലുണ്ടായിരുന്ന മൂന്നു പെര്‍ഫ്യൂം കുപ്പികള്‍ കസ്റ്റംസ്‍ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. കുപ്പികളുടെ അടപ്പിനുള്ളില്‍ അതിവിദഗദ്ധമായി ഒളിപ്പിച്ചുവച്ചിരുന്ന 287 ഗ്രാം തൂക്കമുള്ള വെള്ളിനിറത്തിലുള്ള നിരവധി ചെറിയ ലോഹകഷണങ്ങള്‍ ലഭിക്കുകയുണ്ടായി. അവ സ്വര്‍ണ പണിക്കാരന്റെ സഹായത്തോടെ വേര്‍തിരിച്ചെടുത്തപ്പോള്‍ 279 ഗ്രാം തൂക്കമുള്ള വിപണിയില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന തങ്കം ആണ് ലഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular