Friday, May 3, 2024
HomeIndiaസ്റ്റാലിന്‍റെ സപ്തതി ആഘോഷമാക്കാന്‍ ഡിഎംകെ; പൊതുജനങ്ങള്‍ക്ക് സമ്മാനങ്ങളും ആനുകൂല്യങ്ങളും പാര്‍ട്ടി വിതരണം ചെയ്യും

സ്റ്റാലിന്‍റെ സപ്തതി ആഘോഷമാക്കാന്‍ ഡിഎംകെ; പൊതുജനങ്ങള്‍ക്ക് സമ്മാനങ്ങളും ആനുകൂല്യങ്ങളും പാര്‍ട്ടി വിതരണം ചെയ്യും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ 70-ാം പിറന്നാള്‍ വന്‍ ആഘോഷമാക്കാന്‍ ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ).
മാര്‍ച്ച്‌ ഒന്നിന് നടക്കുന്ന സംസ്ഥാനവ്യാപക ആഘോഷത്തില്‍ പൊതുജനങ്ങള്‍ക്ക് സമ്മാനങ്ങളും ആനുകൂല്യങ്ങളും പാര്‍ട്ടി വിതരണം ചെയ്യും. ജന്മദിനത്തില്‍ ദക്ഷിണ ചെന്നൈയില്‍ നടത്തുന്ന സംസ്ഥാനതല ആഘോഷം പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യവേദിയാക്കാനാണ് പാര്‍ട്ടി നീക്കം. തലൈവന്‍റെ പിറന്നാള്‍ ദിനത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരം നല്‍കാനാണ് പാര്‍ട്ടി തീരുമാനം. ഇതോടൊപ്പം രക്തദാന ക്യാമ്ബുകള്‍, പഠനോപകരണ വിതരണം, അന്നദാനം, വൈദ്യപരിശോധന ക്യാമ്ബുകള്‍ എന്നിവയും നടത്തും. കൂടാതെ ക്രിക്കറ്റ്, കബഡി, മാരത്തണ്‍, ഡിബേറ്റ് മത്സരങ്ങളും സംഘടിപ്പിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജൂന്‍ ഖാര്‍ഗെ, സമാജ്‌വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജ്വസി യാദവ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular