Friday, May 3, 2024
HomeKeralaതപസ്യ' തുടരും; കിഴക്ക് - പടിഞ്ഞാറ് യാത്ര നടത്താന്‍ കോണ്‍ഗ്രസ്

തപസ്യ’ തുടരും; കിഴക്ക് – പടിഞ്ഞാറ് യാത്ര നടത്താന്‍ കോണ്‍ഗ്രസ്

റായ്പൂര്‍ : ഭാരത് ജോഡോ യാത്രയുടെ ‘തപസ്യ’ തുടരാനായി രാജ്യത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ നിന്ന് പടിഞ്ഞാറേക്ക് യാത്ര നടത്താന്‍ കോണ്‍ഗ്രസ്.
ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഇത്തരമൊരു യാത്ര നടത്താന്‍ തന്നെയാണ് നീക്കമെന്ന് മുതിര്‍ന്ന നേതാവ് ജയ്റാം രമേഷ് അറിയിച്ചു. ജോഡോ യാത്രയില്‍ നിന്ന് വ്യത്യസ്തമായി അതിവേഗം പര്യടനം നടത്തുന്ന രീതിയിലാകും പുതിയ യാത്ര. അരുണാചല്‍ പ്രദേശിലെ പാസിഘട്ടില്‍ നിന്ന് ആരംഭിച്ച്‌ ഗുജറാത്തിലെ പോര്‍ബന്ദറില്‍ അവസാനിക്കുന്ന രീതിയിലാകും യാത്ര ക്രമീകരിക്കുക. ജൂണ്‍ – നവംബര്‍ മാസങ്ങള്‍ക്കിടിയിലായിരിക്കും യാത്രയെന്നും കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്ബായി ഇത് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വനങ്ങളും പുഴകളും നിറഞ്ഞ പ്രദേശമായതിനാല്‍ പൂര്‍ണമായും പദയാത്ര നടത്താന്‍ സാധിക്കില്ലെന്നും രമേഷ് അറിയിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular