Friday, May 3, 2024
HomeUSAകേരളീയ വനിത കലിഫോണിയ കമ്മ്യൂണിറ്റി കോളജസ് ചാൻസലറായി നിയമിതയായി

കേരളീയ വനിത കലിഫോണിയ കമ്മ്യൂണിറ്റി കോളജസ് ചാൻസലറായി നിയമിതയായി

യുഎസിലെ ഏറ്റവും വലുതും ഏറ്റവും വൈവിധ്യം ഉള്ളതുമായ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിന്റെ തലപ്പത്തേക്കു ഇതാദ്യമായി ഒരു മലയാളി എത്തുന്നു. കാലിഫോണിയ കമ്മ്യൂണിറ്റി കോളജസ്   പെർമെനന്റ് ചാന്സലർ  സ്ഥാനത്തു എത്തുന്ന ആദ്യത്തെ വനിതയും ആദ്യത്തെ ദക്ഷിണേഷ്യൻ വംശജയും കൂടിയാണ് ഡോക്ടർ സോണിയ ക്രിസ്റ്റിയൻ.

കൊല്ലത്ത് ദന്തരോഗ ചികിത്സകൻ ഡോ.പോൾ ക്രിസ്ത്യന്റെയും പാം ക്രിസ്ത്യന്റെയും മകളായ  സോണിയ കൊല്ലം  തങ്കശേരി മൗണ്ട് കാർമൽ കോൺവെന്റിലും ഫാത്തിമ മാതാ കോളജിലും ആയിരുന്നു പഠിച്ചത്. ഗണിത ശാസ്ത്രമായിരുന്നു പഠനവിഷയം. യുഎസിൽ എത്തിയത് ഉപരിപഠനത്തിനു വേണ്ടി ആയിരുന്നു.

ഏഴു മാസത്തെ രാജ്യവ്യാപകമായ അന്വേഷങ്ങൾക്കൊടുവിലാണ് കേൺ കമ്മ്യൂണിറ്റി കോളജ് ഡിസ്‌ട്രിക്‌ട് ചാൻസലറായ ക്രിസ്റ്റിയനെ ഈ ഉന്നത പദവിയിലേക്കു നിയമിക്കാൻ കലിഫോണിയ കമ്മ്യൂണിറ്റി കോളജസ് ബോർഡ് ഓഫ് ഗവർണേഴ്‌സ് തീരുമാനം എടുത്തത്.

“ഡോക്ടർ ക്രിസ്റ്റിയൻ നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച കോളജ് നേതാക്കളിൽ ഒരാളാണ്,” ഗവർണർ ഗവിൻ ന്യൂസം പറഞ്ഞു. “സെൻട്രൽ വാലിയിൽ കിടയറ്റ പ്രവർത്തന വിജയങ്ങൾ കൊണ്ട് അവർ അതു തെളിയിച്ചുട്ടുണ്ട്.”

ബോർഡ് ഓഫ് ഗവർണേഴ്‌സ് പ്രസിഡൻറ് ആമി എം. കോസ്റ്റ പറഞ്ഞു: “കലിഫോണിയ കമ്മ്യൂണിറ്റി കോളജുകളിലെ 1.8 മില്യൺ വിദ്യാർഥികളുടെയും ഞങ്ങളുടെ അധ്യാപകരുടെയും ജീവനക്കാരുടെയും പേരിൽ ഡോക്ടർ സോണിയ ക്രിസ്റ്റിയനെ ഞങ്ങൾ  ആവേശത്തോടെ സ്വാഗതം ചെയ്യുന്നു.”

മുപ്പതോളം വർഷങ്ങളുടെ അനുഭവ സമ്പത്തുമായാണ് ക്രിസ്റ്റിയൻ ഈ സ്ഥാനത്തേക്കു വരുന്നത്. 2021ൽ അവർ കേൺ കമ്യൂണിറ്റി കോളജ് ഡിസ്ട്രിക്ടിൽ ആറാമത്തെ ചാൻസലറായി ചുമതലയേറ്റു.

“രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ എനിക്ക് അഭിമാനമുണ്ട്,” ക്രിസ്റ്റിയൻ പറഞ്ഞു.

ജൂൺ ഒന്നിനു ചാൻസലർ ഓര്ടിസ് ഓക്‌ലി വിരമിക്കുമ്പോൾ  ക്രിസ്റ്റിയൻ സ്ഥാനമേൽക്കും.

Indian American from Kerala named as Permanent Chancellor of California Community Colleges

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular